• കുളത്തുപ്പുഴ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മേട വിഷു ഉത്സവത്തിന് തുടക്കമായി

     കുളത്തുപ്പുഴ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മേട വിഷു ഉത്സവത്തിന് ഇന്ന് തുടക്കം കുറിക്കും. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന സഹസ്രകലശാഭിഷേകത്തോടെയാണ് ഇന്ന് മേടവിഷുവിന് തുടക്കമാകുന്നത്. ക്ഷേത്ര മുറ്റത്ത് നടക്കുന്ന പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി മാധവര് ശംഭു പോറ്റി മുഖ്യകാര്‍മികത്വം വഹിക്കും.13ന് വൈകിട്ട് സാംസ്‌കാരിക സമ്മേളനവും നാലമ്പലസമര്‍പ്പണവും നടക്കും. കേരള വനം മന്ത്രി കെ.രാജു, തമിഴ്‌നാട് റവന്യുമന്ത്രി ആര്‍.ബി ഉദയകുമാര്‍ എന്നിവര്‍ സംയുക്തമായി നാലമ്പല സമര്‍പ്പണം നിര്‍വ്വഹിക്കു. 
     
    14 തീയതി വൈകിട്ട് 4 മണിക്ക് എഴുന്നള്ളത്ത് ഘോഷയാത്ര, ആറ് മണിക്ക് മാനസജ പലഹരി,9:30 ന് ഗാനമേള ,1:30 ന് നാടകം, 15 തീയതി വെള്ളിപ്പിനെ 4 മണിക്ക് വിഷുക്കണി, എന്നിവയും നടക്കും.19 തീയതി വലിയ വീട്ടില്‍ കാവിലെ പൂജയോടെ മേട വിഷും ഉത്സവത്തിന് സമാപനമാകും