• സഹകരണ ക്ലിനിക്കല്‍ ലാബോറട്ടറി ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.

    പുനലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ആരംഭിച്ച പിഎസ്സിബി ഡയഗ്‌നോസ്റ്റിക് സെന്ററിന്റെ (സഹകരണ ക്ലിനിക്കല്‍ ലാബോറട്ടറി) ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. സഹകരണ മേഖലയില്‍ ജില്ലയിലെ ആദ്യത്തെ സംരംഭമാണിത്. രാജ്യത്തെ സഹകരണ മേഖലയിലെ 50% നിക്ഷേപം കേരളത്തിലാണെന്നു മന്ത്രി പറഞ്ഞു. നോട്ട് നിരോധനവും കേന്ദ്ര സര്‍ക്കാര്‍ നയങ്ങളും മൂലം നട്ടംതിരിഞ്ഞ സഹകരണ മേഖല പ്രതിസന്ധികളെ അതിജീവിച്ചു  മുന്നേറുകയാണെന്നും പറഞ്ഞു. മന്ത്രി കെ.രാജു അധ്യക്ഷത വഹിച്ചു. ഒരാളുടെ രക്തം ഒരേ ദിവസം വിവിധ ലാബുകളില്‍ പരിശോധിച്ചാല്‍ വ്യത്യസ്ത ഫലമാണു ലഭിക്കുന്നതെന്നും ഇതിനു മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു. 
     
    കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹന്‍, സഹകരണ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ. രാജഗോപാല്‍, സഹകരണ സ്പിന്നിങ് മില്‍ ചെയര്‍മാന്‍ ജോര്‍ജ് മാത്യു, നഗരസഭ ചെയര്‍മാന്‍ എം.എ.രാജഗോപാല്‍, ഉപാധ്യക്ഷ കെ.പ്രഭ, ബാങ്ക് പ്രസിഡന്റ് ടൈറ്റസ് സെബാസ്റ്റ്യന്‍, സെക്രട്ടറിയും  അസി. റജിസ്ട്രാറുമായ എ.ആര്‍ നൗഷാദ്, വൈസ് പ്രസിഡന്റ് ഇ.കെ.റോസ് ചന്ദ്രന്‍, എസ്.ബിജു, കെ. ധര്‍മരാജന്‍, കെ.ഷാജി, ബി.രാധാമണി, എം.എം. ജലീല്‍, ഏബ്രഹാം മാത്യു, പി.സജി, എം.വിജയന്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പ്രസംഗിച്ച