താംബരം എക്സ്പ്രസിനു കുണ്ടറയില്‍ സ്റ്റോപ് അനുവദിച്ച് ഉത്തരവായതായി എന്‍.കെ.പ്രേമചന്ദ്രന് എംപി അറിയിച്ചു. ഒന്‍പതു മുതല്‍ സ്പെഷല്‍ ട്രെയിനായി താംബരം എക്സ്പ്രസ് സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ രണ്ടു ദിവസം സര്‍വീസ് നടത്താനാണു തീരുമാനം. പത്തിനു നടത്താനിരുന്ന പുനലൂര്‍ചെങ്കോട്ട ഗേജ് മാറ്റ കമ്മിഷനിങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം കേന്ദ്രമന്ത്രിയുടെ അസൗകര്യം കാരണം നീട്ടിവയ്ക്കേണ്ടിവരുമെന്നു റെയില്‍വേ സഹമന്ത്രി അറിയിച്ചിട്ടുണ്ട്. ഒഴിവുകാലം കണക്കിലെടുത്ത് ഏപ്രില്‍ ഒന്‍പത്, 11, 16, 18, 23, 25, 30, മേയ് ഏഴ്, ഒന്‍പത്, 14, 16, 21, 23, 28, 30, ജൂണ്‍ നാല്, ആറ്, 11, 13, 18, 20, 25, 27 തീയതികളില്‍ താംബരത്തുനിന്നു സ്പെഷല്‍ ട്രെയിനായി ഒാടിക്കുന്നതിനു റിസര്‍വേഷന്‍ ആരംഭിക്കുന്നതിനും തീരുമാനമായി.
ഈ തീയതികളില്‍ താംബരത്തു നിന്നു കൊല്ലത്തേക്കും തൊട്ടടുത്ത ദിവസം കൊല്ലത്തു നിന്നു തിരികെയും സീറ്റുകള്‍ റിസര്‍വ് ചെയ്യാം. ചെങ്കോട്ട, ഭഗവതിപുരം, തെന്മല, ഇടമണ്‍, പുനലൂര്‍, ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ് ഉണ്ടാകും. ഔദ്യോഗിക ഉദ്ഘാടനത്തിനു ശേഷം സ്പെഷല്‍ ട്രെയിന്‍ സംവിധാനത്തിനു മാറ്റം വരുത്തുമെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും പ്രേമചന്ദ്രന് പറഞ്ഞു.