• സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി പുനലൂരില്‍ സെമിനാര്‍ നടത്തി

    രാജ്യത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കു വിത്തും വളവും നല്‍കിയതു കലാകാരന്‍മാരാണെന്നു സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. ഇ.ഇസ്മായില്‍. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി "കലാസാംസ്‌കാരിക പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്കും" എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. 
     
     കെപിഎസി ലളിത, പി.കെ.മേദിനി, സംവിധായകന്‍ എം.എ.നിഷാദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മികച്ച കഥാകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച എം.എ.നിഷാദിനെ സംസ്ഥാന കൗണ്‍സില്‍ അംഗം പി.എസ്.സുപാല്‍ ആദരിച്ചു. യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റ് വള്ളിക്കാവ് മോഹന്‍ദാസ് മോഡറേറ്ററായിരുന്നു. സിപിഐ മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ്, സംഘാടക സമിതി ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍, രക്ഷാധികാരി ജബോയ് പെരേര തുടങ്ങിയവര്‍ പ്രസംഗിച്ചു.