• "അരം"ത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നു

    ബോക്സോഫിസില്‍ മിന്നുന്ന വിജയം കരസ്ഥമാക്കിയ നയന്‍താര ചിത്രം "അരം"ത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നു. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ ഗോപി നൈനാറും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. അരം 2 ചിത്രീകരണം ഈ വര്‍ഷം സെപ്തംബറോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ചിത്രത്തിന്റെ ആദ്യഭാഗത്ത് ജില്ലാ കലക്ടറുടെ വേഷത്തിലാണ് നയന്‍താരയെത്തിയത്. ജലദൗര്‍ലഭ്യം മൂലം കൃഷി ചെയ്യാനാവാതെ ദുരിതത്തിലായ ഒരു ഗ്രാമത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന കലക്ടറുടെ കഥായാണ് ചിത്രം.
     
    നയന്‍താരക്ക് പുറമേ വിഘ്നേഷ്, രമേഷ്, സുനു തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിലെത്തിയിരുന്നു. പീറ്റര്‍ ഹൈനാണ് ചിത്രത്തിന്റെ സംഘട്ടനം ചെയ്തത്. ചിത്രം ബോക്സോഫിലും നിരൂപക പ്രശംസയിലും മുന്നിട്ട് നിന്നു. ആദ്യ പതിപ്പിലെപ്പോലെ സാമൂഹ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രമേയമായിരിക്കും രണ്ടാം ഭാഗത്തിനും. ജാതി വിവേചനത്തെക്കുറിച്ചായിരിക്കും പുതിയ ചിത്രമെന്നാണ് സൂചന. സംവിധായകന്‍ ഗോപി നൈനാര്‍ ഇതിന്റെ തിരക്കഥയുടെ പണിപ്പുരയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊട്ടപതി രാജേഷ് തന്നെയാണ് പുതിയ ചിത്രത്തിന്റെ നിര്‍മാണം