• നഗരമാലിന്യം വൈദ്യുതിയാക്കി മാറും ബ്രന്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍.

  സി. ഡി.സുനീഷ്.
   
  നഗരമാലിന്യ കൂമ്പാരംബ്രഹ്മപുരത്ത് കൊണ്ടുപോയി കുന്നുകൂട്ടുന്ന നാളുകള്‍ അവസാനിക്കുന്നു.  മുന്നില്‍ ബ്രഹ്മപുരം മാലിന്യ വൈദ്യുതി പ്ലാന്റിന്റെ തടസ്സങ്ങള്‍ നീങ്ങി. ഏറെ കാലത്തെ അനിശ്ചിതത്വത്തിനും തര്‍ക്കങ്ങള്‍ക്കും വിരാമമിട്ട് ബ്രഹ്മപുരം പ്ലാന്റിന് ഒമ്പതിന് മുഖ്യമന്ത്രി തറക്കല്ലിടും.  300 ടണ്‍ മാലിന്യം ദിവസവും കൊച്ചി കോര്‍പറേഷന്‍ നല്‍കണമെന്നതായിരുന്നു ഒരു നിബന്ധന. ഇതില്‍ പരാജയപ്പെട്ടാല്‍ കോര്‍പറേഷന്‍ പിഴ നല്‍കണമായിരുന്നു. എന്നാല്‍ പിഴ എന്ന മാനദണ്ഡം ഒഴിവാക്കി. പകരം ബ്രഹ്മപുരത്ത് ഇപ്പോള്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്പാരത്തില്‍നിന്ന് ആവശ്യത്തിന് മാലിന്യമെടുക്കാന്‍ അവകാശം നല്‍കിയിട്ടുണ്ട്. വൈദ്യുതിയുടെ നിരക്കും കുറച്ചു.
   
  ഒരുടണ്‍ മാലിന്യത്തില്‍നിന്ന് ആദ്യം ഉല്‍പ്പാദിപ്പിക്കുന്ന 250 യൂണിറ്റ് വൈദ്യൂതി യൂണിറ്റിന് 15 രൂപ നിരക്കിലും ബാക്കിയുള്ള വൈദ്യുതി യൂണിറ്റിന് 6.70 രൂപ നിരക്കിലുമാണ് വാങ്ങുക. ഒരു ടണ്ണില്‍നിന്ന് 330 യൂണിറ്റ് വൈദ്യുതി നിര്‍മിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അധികം നിര്‍മിക്കുന്ന വൈദ്യുതിചാര്‍ജിന്റെ 20 ശതമാനം നഗരസഭയ്ക്കും കിട്ടും. നഗരസഭയ്ക്ക് വന്‍ ബാധ്യതയാകുന്ന കരാറാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇങ്ങനെ പൊളിച്ചെഴുതി ഗുണകരമാക്കിയത്.
   
  ജിജെ എക്കോ പ്രൈവറ്റ് പവര്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് വൈദ്യുതി പ്ലാന്റ് നിര്‍മിക്കുന്നത്. 295 കോടി രൂപയാണ് പദ്ധതിയുടെ മതിപ്പുചെലവ്. ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് മാലിന്യത്തെ വാതകമായി മാറ്റി അതുപയോഗിച്ചാണ് വൈദ്യുതി നിര്‍മിക്കുന്നത്. പ്ലാന്റ് നിര്‍മിച്ച് പ്രവര്‍ത്തിപ്പിച്ചശേഷം 20 വര്‍ഷം കഴിഞ്ഞ് സാങ്കേതികവിദ്യയടക്കം കോര്‍പറേഷന് കൈമാറുന്നതാണ് കരാര്‍. ഇതിന്റെ സാങ്കേതികവിദ്യ സംബന്ധിച്ച് ഉയര്‍ന്ന ആശങ്കകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി കമീഷനെ നിയോഗിച്ചിരുന്നു. സാങ്കേതികവിദ്യ കേരളത്തിനും അനുകൂലമാണെന്ന് കമീഷന്‍ റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
   
  കൊച്ചി നഗരസഭാ പ്രദേശത്തെ മാലിന്യം സംസ്‌കരിക്കുന്നത് വലിയ വെല്ലുവിളിയായി മാറിയ ഘട്ടത്തിലാണ് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് മാലിന്യത്തില്‍നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പ്ലാന്റിന് അനുമതി കൊടുത്തത്. മാലിന്യത്തില്‍നിന്ന് വളമുണ്ടാക്കുന്ന പ്ലാന്റ് പ്രവര്‍ത്തനരഹിതമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. നിലവില്‍ ലോറിയില്‍ കൊണ്ടുവരുന്ന മാലിന്യം മുഴുവന്‍ അതേപോലെ അവിടെ ചൊരിയുകയാണ്. മാലിന്യം വലിയ മലപോലെയായിക്കഴിഞ്ഞു. പ്ലാന്റില്‍നിന്ന് മലിനജലം തൊട്ടടുത്തുള്ള കടമ്പ്രയാറിലേക്ക് ഒഴുകുന്നതുമൂലം നാട്ടുകാരും പ്രക്ഷോഭത്തിലാണ്. പ്ലാന്റ് 18 മാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് കമ്പനിവൃ