• ആകര്‍ഷ വയനാട് ഇസ്രായേല്‍ പ്രവാസ ജീവിതത്തില്‍ വിരിഞ്ഞ അക്ഷര പൂവ്.

  സി.ഡി.സുനീഷ്.
   
  ജീവിതത്തിന്റെ സഹനങ്ങള്‍ ഉള്ളില്‍ എരിഞ്ഞമരുമ്പോഴും, ആകര്‍ഷ  എഴുത്തിനെ പ്രണയിച്ച്  അവ അക്ഷരാഗ്‌നികളാക്കി. കണ്ണൂരില്‍ ജനിച്ച് വയനാടിന്റെ മരുമകളായി ഇപ്പോള്‍ ,ഇസ്രായേല്‍ പ്രവാസി ആയപ്പോള്‍ ,എഴുത്ത് കരുത്തായി ആകര്‍ഷക്ക്.
  സ്വാസ്ഥ്യം കെട്ട ജിവിതം ആകര്‍ഷയെ ഒരു പാട് വേദനിപ്പിച്ചെങ്കിലും  അവ അക്ഷരങ്ങളുടെ  അക്ഷരാകാശമാക്കുകയായിരുന്നു ആകര്‍ഷ വയനാട്. ജീവിത കുതിപ്പുകള്‍ക്കായി ഉള്ള സഹന വേനലില്‍ ,ഒരു മരീചികയായി ആണ് ഇസ്രായേലില്‍  ഒരു ജോലി 
  ആകര്‍ഷക്ക്  ലഭിച്ചത്. ഉള്ളില്‍ എരിഞ്ഞ എല്ലാ നെരിപ്പോടുകളും അക്ഷരങ്ങളായി പകര്‍ത്താന്‍, വിശ്രമ വേളകള്‍ പ്രയോജനപ്പെടുത്തി. ഏകാന്തതയുടെ തീരങ്ങള്‍ എന്ന നോവലിന് 2016ലെ ആര്‍.കെ. രവിവര്‍മ്മ പുരസ്‌കാരം ലഭിച്ചു. ഡയറികപ്പുകള്‍, കവിത, കഥ, നോവല്‍ അങ്ങിനെ എഴുത്തിന്റെ എല്ലാ ചില്ലകളിലും ആകര്‍ഷ അക്ഷര പൂ വിരിയിച്ചു.
   
  ,, മുറിവേറ്റ ഹൃത്തിനുള്ളിലെ വേദന
  വാക്ശരമായി ഞ്ഞാന്‍ എഴുതിടുമ്പോള്‍ ,
  വാക് ദേവതേ നിന്‍ പുഞ്ചിരി
  പാല്‍ മഴയായി പെയ്തിടുന്നു.,,,
   
  എഴുത്തിന്റെ എല്ലാ അക്ഷര പൂക്കളിലും ഈ സഹനത്തിന്റെ വേദനയും
  പ്രതിരോധവും കാണാം.
  പ്രസിദ്ധ ബഹ്‌റൈന്‍ പത്രമായ 4 ജങ ല്‍ ,ആകര്‍ഷ, സ്ഥിരമായി എഴുതുന്നുണ്ട്. എല്ലാ അക്ഷരങ്ങളും മൊബൈലില്‍ ടൈപ്പ് ചെയ്യുന്ന ആകര്‍ഷ ഇതിനകം ,അനേകം ഗ്രന്ഥങ്ങള്‍ പകര്‍ത്തി.
  1982ല്‍ കണ്ണൂരില്‍ കൃസ്തീയ പശ്ചാത്തലത്തില്‍ ജനിച്ച് വയനാട്ടില്‍ പുല്‍പ്പള്ളിയിലേക്കാണ് മരുമകളായി എത്തിയത്.
   അശരണര്‍ക്കായി കാരുണ്യ സ്പര്‍ശം.
   
   
  മഴവില്‍ വാട്‌സപ്പ് കൂട്ടായ്മയിലൂടെ അശരണര്‍ക്ക് തണലൊരുക്കുന്നു.
  അനാഥരായ  രണ്ട് മക്കള്‍ കൂടി സനാഥരാകുന്നു ഞങ്ങളിലൂടെ.  
   
  ഇതിലും വലിയൊരു ക്രിസ്മസ് സമ്മാനം  നല്‍കാന്‍ ഞങ്ങള്‍ക്കാവില്ല .
  ആകര്‍ഷയുടെ എഴുത്തും
  ഒരു സാമൂഹൃ പ്രതിബദ്ധതയുടെ അടയാളമാണ് ഈ കാരുണ്യ കരസ്പര്‍ശം. ആകര്‍ഷ പറയുന്നു,,
   
  ഈ പൊന്നുമക്കളുടെ മുഖത്ത് ഇന്ന് വിരിഞ്ഞ ചിരിയില്‍ ഞങ്ങളുടെ മനം നിറയുന്നു ഞങ്ങളുടെ ആഘോഷങ്ങള്‍ തുടങ്ങുകയാണ് ഇവരുടെ ചിരിയിലൂടെ   എന്നോടൊപ്പം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റേയും കാരുണ്യത്തിന്റേയും  വക്താക്കളായ 16 കൂട്ടുകാര്‍ . അവര്‍ പകര്‍ന്ന് തന്ന ആത്മവിശ്വാസം . അതില്‍ ഒരു മോളെ ഞാന്‍ കഴിഞ്ഞ വര്‍ഷം ക്രിസ്മസിന് നോക്കാനായി തീരുമാനിക്കുമ്പോള്‍ നല്‍കിയിരുന്നു ഒരുപാട് കൂട്ടുകാര്‍ 
  ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്ന സന്തോഷം വാക്കുകളാല്‍ വര്‍ണ്ണിക്കാന്‍ കഴിയില്ല.  
   
  കൂടെ നിന്ന് എന്റെ പ്രീയപ്പെട്ട കൂട്ടുകാര്‍ പകര്‍ന്ന് തന്ന സ്‌നേഹം  നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള മനസ്സ് ഒക്കെയാണ് ഞങ്ങള്‍ ഇങ്ങനെയൊരു തീരുമാനത്തില്‍ എത്താന്‍ കാരണം 
  നമുക്ക് ചുറ്റിനും എല്ലാവരും ഉണ്ട് നമുക്ക് ഒന്നിനും ഒരു കുറവും ഇല്ല ..നല്ല ആഹാരം വസ്ത്രം കിടക്കാന്‍ വീട് സ്വന്തമാണെന്ന് അഹങ്കാരത്തോടെ പറഞ്ഞ് സ്‌നേഹിക്കാന്‍ ആള്‍ക്കാര്‍ ...ഇതൊന്നും ഇല്ലാതിരിക്കുന്ന ഒരു ജീവിതം നമുക്ക് ചിലപ്പോള്‍ ഒന്ന് ചിന്തിക്കാന്‍ പോലും പറ്റില്ല . പക്ഷേ നമുക്ക് ചുറ്റും അങ്ങനെയുള്ളവര്‍ ഉണ്ട് ഒരുപാട് ..
  നമുക്ക് അവരെ കൂടി കഴിയും പോലെ നമ്മുടെ സ്വന്തമായി ഒന്ന് സ്‌നേഹിക്കാന്നേ ..ഹ്രസ്വമായ ഈ ജീവിതത്തില്‍ ഇതൊക്കെയേ ബാക്കി കാണൂ 
   
  ഇന്ന് എന്റെ കൂട്ടുകാര്‍ ശിശുഭവനില്‍ എത്തി നിങ്ങള്‍ക്ക് ഞങ്ങള്‍ ഉണ്ട് എന്ന് പറയുമ്പോള്‍ ആ കുഞ്ഞുങ്ങള്‍ അനുഭവിച്ച ഒരു സന്തോഷമുണ്ട് അവരുടെ മുഖത്ത് വിരിഞ്ഞ ഒരു പുഞ്ചിരിയുണ്ട് അത് എത്ര പൈസ കൊടുത്താലും നമുക്ക് വാങ്ങാന്‍ കിട്ടില്ല അതിന് സ്‌നേഹം തന്നെ കൊടുക്കണം . 
   
  ആദ്യം ദൈവത്തിനു നന്ദി 
  പിന്നെ , കൂടെ നില്‍ക്കുന്ന പ്രീയപ്പെട്ട കൂട്ടുകാര്‍ക്കും സ്‌നേഹം 
   
  ഇപ്പൊ ഞങ്ങള്‍ക്ക് മക്കള്‍ ഇവരും കൂടി ചേര്‍ന്നതാണ്....
   
  ഒരുപാട് സ്‌നേഹത്തോടെ മഴവില്‍ വാട്‌സാപ്പ് കൂട്ടായ്മ നല്ല ഇടയന്‍മാരാകുന്നു.
   
  കരുണയും അജപാലനവും നമ്മുടെ പ്രാഥമിക ധാര്‍മ്മീകതയാണെന്നു് ആകര്‍ഷ പ്രവര്‍ത്തിയിലൂടെ കാണിച്ച് തരുന്നു. പ്രവാസ വാസം കഴിഞ്ഞാലും ഈ പ്രവര്‍ത്തനങ്ങള്‍ തുടരും എന്ന ദൃഡനിശ്ചയത്തിലാണ് ആകര്‍ഷ.പലര്‍ക്കും കൈമോശം വന്നു് കൊണ്ടിരിക്കുന്ന ഈ നന്മകളുടെ ആകാശത്ത് നക്ഷത്രമായി ആകര്‍ഷ എഴുതുന്നു, നന്മകള്‍ നല്‍കി സാന്ത്വനമാകുന്നു,
  നമുക്കെല്ലാര്‍ക്കുമായി.
  സാഹിത്യ രചനകളുടെ അക്ഷര നദി ആകര്‍ഷയിലൂടെ ഒഴുകി വരും.സ്‌നേഹപ്രവാഹമായി...
   ജീവിത പങ്കാളി കുഞ്ഞുമോനും മക്കള്‍ 
  അഞ്ചനയും അലീനയും ആകര്‍ഷക്ക് പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ട്. ആകര്‍ഷ വയനാട് ,ജീവിത വേനലില്‍ അക്ഷര പൂക്കള്‍ വിരിയിക്കുന്നു, ഒപ്പം കരുണാ സ്പര്‍ശത്താല്‍ നന്മയുടെ ആകാശം വിതക്കുന്നു.