• ഗതാഗതവും സഞ്ചാരവും നിയന്ത്രിക്കുക ഇനി ഗുണഭോക്താവ്. ഹാഷ് ഫ്യൂച്ചറി

  സി.ഡി.സുനീഷ്
   
   
  അതിവേഗം വളരുന്ന ഡിജിറ്റല്‍ ലോകത്ത് ഇനി സഞ്ചാരവും ,ഗതാഗതവും ഉപഭോക്താവ് തന്നെ നിയന്ത്രിക്കും. പരാശ്രയമില്ലാത്ത ലോകീ ആയിരിക്കും ഈ തലമുറ ഇനി സ്വീകരിക്കുക എന്നും ഡിജിറ്റല്‍ സാങ്കേതീ ക മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടുഡ്രൈവര്‍ വേണ്ടാത്ത കാറും വ്യക്തിഗതമാക്കപ്പെട്ട വൈദ്യുത വാഹനങ്ങളും ബഹിരാകാശ ഗതാഗതവുമടക്കം  ഉപഭോക്താവിന്റെ ആവശ്യങ്ങളനുസരിച്ചായിരിക്കും ഗതാഗത, യാത്രാ മേഖലകളുടെ ഭാവി നിശ്ചയിക്കപ്പെടാന്‍ പോകുന്നതെന്ന് ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറില്‍ പങ്കെടുത്ത വിദഗ്ധര്‍.   എല്ലാ രംഗവും വ്യക്തികള്‍ക്ക് പ്രാപ്യമാകുന്ന രീതിയിലാണ് ലോകം മൂന്നേറുന്നതെന്നും ഉച്ചകോടി ചര്‍ച്ച അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യയായിരിക്കും ഈ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്നതെങ്കിലും അതിനു പ്രേരകശക്തിയാകാന്‍ പോകുന്നത് ഉപഭോക്താക്കളാണെന്ന് ഉച്ചകോടിയില്‍ "യാത്ര, ഗതാഗതം എന്നിവയിലെ ഡിജിറ്റല്‍ ഭാവി" എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. വ്യക്തിഗതമായ അനുഭവങ്ങളും സുരക്ഷയും അടിസ്ഥാനമാക്കി വളരാനും വളര്‍ച്ച നിലനിര്‍ത്താനുമുള്ള ശ്രമങ്ങളുമാണ് ഈ മേഖലയിലെ വ്യവസായങ്ങളില്‍നിന്നുണ്ടാകേണ്ടത്. വളരുന്ന ലോകത്ത് ഇന്നത്തെ നിലയില്‍നിന്ന് എങ്ങനെയാണ് മാറിചിന്തിക്കേണ്ടതെന്നു കണ്ടെത്തേണ്ടതുണ്ട്. സ്വയം പ്രവര്‍ത്തക സംവിധാനങ്ങളും വര്‍ധിച്ച സുരക്ഷിതത്വവും വ്യക്തിഗത അനുഭവങ്ങളുമടക്കം യാത്രക്കാരനിലേയ്ക്കുള്ള കേന്ദ്രീകരണമായിരിക്കും ഇനി വരാന്‍ പോകുന്നതെന്ന് വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ എമിറേറ്റ്‌സ് ഗ്രൂപ്പ് ചീഫ് ഡിജിറ്റല്‍ ആന്‍ഡ് ഇന്നവേഷന്‍ ഓഫീസര്‍ ക്രിസ്റ്റഫര്‍ മ്യൂളര്‍ പറഞ്ഞു. 
  യാത്രക്കാരില്‍തന്നെ പുതിയ വിഭാഗങ്ങളുണ്ടാകുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ലോകയാത്രയ്ക്ക് ഇറങ്ങിത്തിരിക്കുന്ന മുതിര്‍ന്ന പൗരാരായിരിക്കും ഇവരില്‍ 30 ശതമാനം. ആഗോളാടിസ്ഥാനത്തില്‍തന്നെ കുടിയേറ്റത്തില്‍ ഇത് പ്രതിഫലിക്കും. കനത്ത ക്രയശേഷിയുള്ള മധ്യവര്‍ഗമായിരിക്കും സാങ്കേതികവിദ്യാ വളര്‍ച്ചയെ നിയന്ത്രിക്കുക. ഡിജിറ്റല്‍വല്‍കരണമെന്നാല്‍ സോഫ്‌റ്റ്വെയറില്‍ വരുന്ന മാറ്റമല്ല, മറിച്ച് മാതൃകകളെ ഉടച്ചുവാര്‍ക്കലായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നല്ലൊരു സോഫ്‌റ്റ്വെയര്‍ പരിശോധനാസംവിധാനത്തിനുവേണ്ടി ഈ വ്യവസായം ഉറ്റുനോക്കുമ്പോള്‍ കേരളത്തിന് ഈ മേഖലയില്‍ വന്‍സാധ്യകളാണുള്ളതെന്ന് ഇന്നവേഷന്‍ ഇന്‍കുബേറ്റര്‍ സിഇഒയും മാനേജിംഗ് പാര്‍ട്ണറുമായ ആന്റണി സത്യദാസ് ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയുടെ വിജ്ഞാനകേന്ദ്രമായി മാറുകയും പ്രകൃത്യാലുള്ള ആരോഗ്യകരമായ അന്തരീക്ഷം നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ "കേരള ഗ്രീന്‍കാര്‍ഡ്" തേടിയെത്തുന്ന കാലമുണ്ടാകാം. ലളിതവും അനുഭവവേദ്യവുമായ കാര്യങ്ങളിലേയ്ക്ക് ഉപഭോക്താക്കള്‍ നീങ്ങുമ്പോള്‍ സ്റ്റാര്‍ട്ടപ്പുകള്‍ ചെയ്യേണ്ടത് തങ്ങളുടെ സാങ്കേതികവിദ്യ സുവ്യക്തമാക്കുകയും ചാലകമാക്കുകയും നിര്‍മിത ബുദ്ധിയിലൂടെ വിവരങ്ങള്‍ പരസ്പര ബന്ധിതമാക്കുകയും ചെയ്യുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ യാത്ര സീമകളില്ലാതെ സുഗമമാക്കി വ്യക്തിയില്‍ കേന്ദ്രീകരിക്കുമെന്ന് പ്രമുഖ ആഗോള വിമാനക്കമ്പനിയായ ലുഫ്ത്താന്‍സയുടെ ഗ്രൂപ്പ് സിഐഒ റോളണ്ട് ഷൂയ്‌സ് വ്യക്തമാക്കി. യാത്രയ്ക്കുവേണ്ടി തയാറെടുപ്പു നടത്തുന്നതിനുപകരം തയാറാക്കിവച്ച യാത്രയ്ക്കിറങ്ങുക എന്നതായിരിക്കും ഇനി ഉപഭോക്താവ് ഇഷ്ടപ്പെടുക എന്ന് അദ്ദേഹം പറഞ്ഞു. 
   
  ഇടനിലക്കാരില്ലാതെ ഉല്പന്നങ്ങളെ ഉപഭോക്താവിലെത്തിക്കുക, വ്യക്തിഗതമാക്കി മാറ്റി കൊടുക്കല്‍ വാങ്ങലുകള്‍ സുഗമമാക്കുക, ഒരിടത്തുതന്നെ എല്ലാം ലഭിക്കുന്ന വിര്‍ച്വല്‍ സംവിധാനം സൃഷ്ടിക്കുക, സമ്പൂര്‍ണവും സുരക്ഷിതവുമായ ഉപയോഗത്തിലൂടെ വിശ്വാസത്യത ഉറപ്പാക്കുക എന്നിവയായിരിക്കും ഈ വ്യവസായത്തിലുണ്ടാകാന്‍ പോകുന്ന പ്രവണതകളെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതാധികാര ഐടി സമിതി അംഗമായ വി.കെ.മാത്യൂസ് പറഞ്ഞു. ഡ്രോണുകള്‍ മുതല്‍ ബഹിരാകാശ വിക്ഷേപണ വാഹനങ്ങള്‍ വരെ നിര്‍മിക്കാന്‍ ശേഷിയുള്ളവര്‍ ഈ വിപണിയിലേയ്ക്കു കടുന്നുവരുമെന്ന് അമേരിക്കയിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ചീഫ് ഡേറ്റ ഓഫീസര്‍ നടേഷ് മാണിക്കോത്ത് ചൂണ്ടിക്കാട്ടി. ബിടിവിഐ നാഷണല്‍ എഡിറ്ററും അവതാരകയുമായ സ്വാതി ഖണ്ഡേല്‍വാള്‍ പാനല്‍ ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു