• ബോട്ടീങ്ങ് സര്‍വീസ് പുനരാംരഭിച്ചു.

    തെന്മല പരപ്പാര്‍ അണക്കെട്ടിലെ ഇക്കോ ടുറിസം ബോട്ടീങ്ങ് സര്‍വീസ് പുനരാംരഭിച്ചു. ഞായറാഴ്ച്ച രാവിലെ മുതല്‍ ആണ് സര്‍വ്വീസ് ആരംഭിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചയായി സര്‍വീസ് നിര്‍ത്തലാക്കിയിരിക്കുകയായിരുന്നു. സംസ്ഥാനത്ത് രൂപപ്പെട്ട ന്യുനമര്‍ദ്ദത്തെ തുടര്‍ന്നും തമിഴ്‌നാട് തേനിയില്‍ ഉണ്ടായ കാട്ടുതീയുടെയും പശ്ചാതലത്തിലും ആയിരുന്നു താത്ക്കാലികമായി സര്‍വ്വീസ് നിര്‍ത്തിവച്ചത്. വനം വകുപ്പും ജില്ലാ കളക്ടറും വനമേഖലയിലേക്ക് വിനോദ സഞ്ചാരികളെ കടത്തിവിടുന്നതിന്  വിലക്കെര്‍പ്പെടുത്തി ഇതിനായ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 
     
    വനമേഖലയില്‍ കാട്ടുതീ വ്യാപകമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ സഞ്ചാരികളെ കടത്തിവിട്ടാല്‍ കുടുതല്‍ അപകടങ്ങള്‍ക്ക് വഴിവെയ്ക്കും എന്ന മുന്‍ കരുതലിനെ തടര്‍ന്നായിരുന്നു തെന്മല ഇക്കോ ടുറിസം മേഖലയില്‍ സഞ്ചാരികള്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ പരപ്പാര്‍ അണകെട്ടില്‍ കളംകുന്നില്‍ ഇക്കോ ടുറിസത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബോട്ടീംഗ് സര്‍വീസ് ആസ്വദിക്കാനായ് എത്തുന്ന സഞ്ചാരികള്‍ വനമേഖലയിലേക്ക് പ്രവേശിക്കുകയില്ല എന്ന് കാട്ടി സര്‍ക്കാരിലേക്ക് ഇക്കോ ടൂറിസം അധികാരികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ബോട്ടീംഗ് സര്‍വ്വീസ് പുനരാംരഭിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കിയത്.ബോട്ടീംഗ് സര്‍വ്വീസ് പുനരാംരഭിച്ചതോടെ സഞ്ചാരികളുടെ തിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്.