• ബിഡിജെഎസ് ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കില്ല

    ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കേണ്ടെന്ന് ബിഡിജെഎസ് തീരുമാനിച്ചു. പാര്‍ട്ടി സംസ്ഥാന നേതൃയോഗമാണ് ഇന്ന് യോഗം ചേര്‍ന്ന് ബിജെപിക്കൊപ്പം നില്‍ക്കേണ്ടെന്ന തീരുമാനത്തില്‍ എത്തിയത്. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ചേര്‍ത്തലയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ലഭിക്കുന്നത് വരെ ബിജെപിയുമായി സഹകരിക്കേണ്ടെന്നാണ് ബിഡിജെഎസ് നിലപാട്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപിയെ ഒഴിവാക്കി എന്‍ഡിഎ യോഗം വിളിക്കാനും ബിഡിജെഎസ് തീരുമാനിച്ചിട്ടുണ്ട്.
     
    തനിക്ക് എംപി സ്ഥാനം ലഭിക്കുമെന്ന് തരത്തില്‍ പ്രചാരണങ്ങള്‍ ഉണ്ടായതിനെതിരേ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് പരാതി നല്‍കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബിജെപിയിലെ ഒരു വിഭാഗമാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്നാണ് ബിഡിജെഎസ് നേതൃത്വം കരുതുന്നത്.