• വയല്‍ക്കിളി പ്രവര്‍ത്തകര്‍ നടത്തുന്ന സമരം പരാജയപ്പെടുത്താന്‍ നീക്കം.

     
     കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയ പാതയാക്കുന്നതിനെതിരെ വയല്‍ക്കിളി പ്രവര്‍ത്തകര്‍ നടത്തുന്ന സമരം പരാജയപ്പെടുത്താന്‍ നീക്കം. നിലവില്‍ സമരം നടത്തി വന്ന വയല്‍ക്കിളികളുടെ സമരപന്തല്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ കത്തിച്ചു.ഇതേത്തുടര്‍ന്ന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരിക്കുകയാണ്.
     
    ഇന്ന് പൊലീസ് സഹായത്തോടെ റോഡ് നിര്‍മ്മാണം മുന്നോട്ടുക്കൊണ്ടുപോകാന്‍ അധികൃതര്‍ എത്തിയിരുന്നു. ഇതിനെതിരെ കര്‍ഷകര്‍ സംഘടിക്കുകയും സമരം നടത്തുകയും ചെയ്തിരുന്നു. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചാണ് സമരസമിതിയില്‍ കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. നൂറിലധികം പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തിരുന്നു.