• ബിഡിജെഎസ് എന്‍ഡിഎ സഖ്യം വിട്ടുപോകില്ല; കുമ്മനം രാജശേഖരന്‍

    ബിഡിജെഎസ് എന്‍ഡിഎ സഖ്യം വിട്ടുപോകുമെന്ന പ്രചരണങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തള്ളി. ബിഡിജെഎസ് എന്‍ഡിഎ മുന്നണി സംവിധാനത്തില്‍ തന്നെ തുടരും. ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ബിഡിജെഎസിന് നല്‍കണമെന്ന് തന്നെയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇത് നേരത്തെ വ്യക്തമാക്കിയതാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒപ്പം നിന്ന് ബിഡിജെഎസും പ്രവര്‍ത്തിക്കുമെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.