• തേനിന്റെ വിളവെടുപ്പുത്സവം കടയ്ക്കല്‍ ചരി പറമ്പില്‍ സംഘടിപ്പിച്ചു

     
    സിപിഐയുടെ  ഇരുപത്തിമൂന്നാപാര്‍ട്ടികോണ്‍ഗ്രസ് ഏപ്രില്‍ 25 മുതല്‍ 29 വരെ കൊല്ലത്ത് വെച്ച് ചേരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന ആയിരം പ്രതിനിധികള്‍ക്ക് 250 ഗ്രാം തേന്‍ നല്‍കുന്നുണ്ട്.പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രതിനിധികള്‍ക്ക് നല്‍കാനായി  കൃഷിയിറക്കിയ തേനിന്റെ വിളവെടുപ്പുത്സവം കടയ്ക്കല്‍ ചരി പറമ്പില്‍ സംഘടിപ്പിച്ചു .സിപിഐ ദേശീയ കൗണ്‍സില്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകനായ ഗോപനാണ് സിപിഐയുടെ ഇരുപത്തിമൂന്നാമത്പാര്‍ട്ടി കോണ്‍ഗ്രസിന്  തേന്‍ കൃഷിചെയ്ത് നല്‍കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നെല്ല് പച്ചക്കറി എന്നിവ സമ്മേളനത്തിനു മുന്നോടിയായി കൃഷി ചെയ്തിട്ടുണ്ട്.
     
    സിപിഐ 23 പാര്‍ട്ടി കോണ്‍ഗ്രസില്‍ നല്‍കാനാണ് ഇവയെല്ലാം കൃഷി ചെയ്തിരിക്കുന്നത്. അഡ്വക്കറ്റ് അനില്‍കുമാറിന്റെയും   ജെ സി അനിലിന്റെയും നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇവിടെ കൃഷി ഇറക്കിയിരിക്കുന്നത്. സിപിഐഎം പ്രതിനിധികള്‍ക്കും മറ്റും വേറിട്ട ഒരു അനുഭവം ആയിരിക്കും ഇതെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ സംസാരിച്ച പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.  മായം ഇല്ലാതെ ലഭിക്കുന്നത് 250 ഗ്രാം  തേന്‍ വീതം നല്‍കുക എന്നത് നല്ല ആശയംമാണന്നു.ഈ കാലഘട്ടത്തില്‍ മായം ഒന്നുമില്ലാത്ത ഒരു വസ്തു നല്‍കുക എന്നതുതന്നെ മഹത്തായ ഒരു കാര്യമായാണ് കരുതുന്നതെന്ന്  പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.