• അവസാനയാളും പോയാലും കോണ്‍ഗ്രസുകാരനായിരിക്കുമെന്ന് കെ.സുധാകരന്‍

     രാഷ്ട്രീയത്തില്‍ എന്തൊക്കെ സംഭവിച്ചാലും ബി.ജെ.പിയിലേക്ക് പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് മാനസിക നില തെറ്റിയെന്നും ശുഹൈബ് വധത്തില്‍ ഒറ്റപ്പെട്ട സി.പി.ഐ.എമ്മിന്റെ കുപ്രചരണത്തില്‍ വീഴാന്‍ താനില്ലെന്നും സുധാകരന്‍ പറഞ്ഞു. സി.പി.ഐ.എം ഫാസിസ്റ്റ് പാര്‍ട്ടിയാണെന്ന് ഞാന്‍ പറഞ്ഞു എന്നതാണ് ജയരാജന്‍ ഉയര്‍ത്തിക്കാട്ടുന്ന മറ്റൊരു കാര്യം. ഇത് ഫാസിസ്റ്റ് പാര്‍ട്ടിയല്ലെങ്കില്‍ പിന്നെ വേറെ ഏതാണ് ഫാസിസ്റ്റ് പാര്‍ട്ടി. സി.പി.ഐ തന്നെ പറഞ്ഞില്ലേ പിണറായിയുടേത് ഏകാധിപത്യ ഭരണമാണെന്ന്. ഏകാധിപതിയുടെഭരണക്രമമാണ് ഫാസിസം. അത് തന്നെയാണ് ഞാനും പറഞ്ഞത്. പിണറായി ഏകാധിപതിയാണെന്ന് എത്ര പേര്‍ പറഞ്ഞു. അത് അംഗീകരിക്കുന്നതിന് പകരം തനിക്കെതിരെ ചാടിയിട്ട് കാര്യമില്ല.എന്തുസംഭവിച്ചാലും ബി.ജെ.പിയിലേക്കോ സി.പി.ഐ.എമ്മിലേക്കോ പോകില്ല. ബി.ജെ.പിയിലേക്ക് ക്ഷണം കിട്ടിയെന്ന് തുറന്ന് പറഞ്ഞത് രാഷ്ട്രീയ ധാര്‍മിതക കൊണ്ടാണ്. ഞാന്‍ സത്യമേ പറഞ്ഞിട്ടുള്ളൂ. ബി.ജെ.പിയുമായി ചര്‍ച്ച നടന്നു എന്ന് ഞാന്‍ പറഞ്ഞില്ല. ഇന്റല്ക്വച്വല്‍ സെല്ലിന്റെ കണ്‍വീനര്‍ വന്നു കണ്ടു എന്നാണ് പറഞ്ഞത്. അവര്‍ ഇത്തര്തതില്‍ ശ്രമം നടക്കും. പോണോ പോണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ് ചാക്ക് കൊണ്ടുവന്നാല്‍ചാടാന്‍ നില്‍ക്കണോ?
     
    കോണ്‍ഗ്രസ് ഇന്ത്യാ രാജ്യത്ത് ഇല്ലാതാവുന്ന ഘട്ടത്തിലും സുധാകരന്‍ അതിലുണ്ടാകും. എല്ലാവരും പാര്‍ട്ടി വിട്ടുപോയാലും രാജ്യത്തേയും പാര്‍ട്ടിയേയും മുറുകെ പിടിച്ച് ഞാന്‍ കൂടെയുണ്ടാകും. വായതുറനനാല്‍ കള്ളം പറയുന്ന ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി തച്ചുകൊല്ലുന്ന സി.പി.ഐ.എം നടത്തുന്ന പ്രചരണത്തില്‍ കേരളത്തിലെ നല്ലവരായ ജനങ്ങള്‍ കുടുങ്ങരുത്. എന്നുമാത്രമാണ് പറയാനുള്ളത്.
    ന്യൂനപക്ഷത്തിന്റെ പിന്‍ബലം കിട്ടാന്‍ ചെപ്പടി വിദ്യ കാണിക്കുന്ന ജയരാജനാണ് ഇത് പറയുന്നത്. കേരളത്തിലെ മുസ്ലീം മൈനോറിറ്റിക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടത്തിയത് സി.പി.ഐ.എമ്മാണ്. കണ്ണൂര്‍ പാനൂരില്‍ മാത്രം 68 മുസ് ലീം വീടുകള്‍ കൊള്ളയടിച്ച പാര്‍ട്ടിയാണ് സി.പി.ഐ.എം. നാദാപുരത്തും തൂണേരിയിലും മുസ്ലീം വീടുകള്‍ മാത്രം ഇവര്‍ കൊള്ളയടിച്ചില്ലേ. അവിടെ 7 ഓളം പേരെ വെട്ടികൊലപ്പെടുത്തി അതെല്ലാം ന്യൂനപക്ഷക്കാരായിരുന്നു. ഫസല്‍ മുതല്‍ ഷുക്കൂര്‍ മുതല്‍ ശുഹൈബ് മുതല്‍ മുസ്ലീം ചെറുപ്പക്കാരെ കൊന്നൊടുക്കിയത് സി.പി.ഐ.എം. ആരാണ് തലശേരി കലാപത്തിന്റെ സൂത്രധാരനെന്ന് ലോകം അറിയണം. തലശേരി കലാപത്തില്‍ പുനരന്വേഷണം ആവശ്യമാണ്. ഈ അക്രമത്തിന്റെ പിറകില്‍ ആരായിരുനനെന്നും ഇതില്‍ പിണറായിയുടെ റോള്‍ എന്തായിരുന്നെന്നും ജനങ്ങള്‍ അറിയണം.ഗുജറാത്തില്‍ ബി.ജെ.പി ജനങ്ങളോട് ചെയ്തത് തന്നെയാണ് കേരളത്തില്‍ സി.പി.ഐ.എം മുസ് ലീം ന്യൂനപക്ഷത്തോട് ചെയ്തതെന്നും സുധാരന്‍ പറഞ്ഞു. അവര്‍ ഫാസിസ്റ്റ് ല്ലെങ്കില്‍ പിന്നെ ഏത് പാര്‍ട്ടിയാണ് ഫാസിസ്റ്റ്. മുസ്ലീം സമുദായത്തിന്റെ അപ്പോസ്തലാണെന്ന് നടിച്ച് അവരെ ഇല്ലാതാക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എമ്മെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.