• ഹൃദയം കൊണ്ട് ദൃശ്യം പകര്‍ത്തി ബിജു കാരക്കോണം.

   
   
  സി.ഡി.സുനീഷ്.
   
  തിരുവനന്തപുരം  കാരകോണം   ബിജുവിന്  ഫോട്ടോഗ്രാഫി ഹൃദയം കൊണ്ട് നടത്തുന്ന  ഒരു പലായനമാണ്. പ്രകൃതിയുടെ നിര്‍മ്മലത  മനസ്സില്‍ ആവാഹിച്ചും പ്രകൃതിയുടെ  ഭാവഭേദങ്ങള്‍ അനുഭവിച്ചും ശ്വസിച്ചും  നടത്തുന്ന ഹൃദയ സഞ്ചാരങ്ങള്‍. യാത്ര ഹരമായ ബിജു ചങ്ങാതിമാരൊത്ത് 20 വര്‍ഷം കുമളിയില്‍ നടത്തിയ വന യാത്രയോടെ ബിജു വൈല്‍ഡ് ലൈഫ്  ഫോട്ടോഗ്രാഫിയുടെ  സാധ്യതകളിലേക്ക്  ഊര്‍ന്നിറങ്ങുകയായിരുന്നു. ഏഴ്  ഫൈന്‍  ആര്‍ട്ട് സുകളില്‍ എട്ടാമത് ഫൈന്‍ ആര്‍ട്ടാണ്  ഫോട്ടോ ഗ്രാഫി  എന്ന് ബിജു  പറയുന്നു. ചിത്രകല, ശില്പ കല ,ആര്‍ക്കിടെക്ചര്‍,സംഗീതം, നൃത്തം, കവിത,നാടകം, പിന്നെ ഫോട്ടോ ഗ്രാഫിയും ഒരു ഫൈന്‍ ആര്‍ട്ടം സാ"ണ്. 
  ചിത്ര കലയില്‍ നിന്നും വികസിച്ചതാണ് ഫോട്ടോ ഗ്രാഫി. ചിത്ര കലയുടെ എല്ലാ സൗകുമാര്യങ്ങളും ഫോട്ടോ ഗ്രാഫിയില്‍ ദൃശ്യമാണ്. ഒരു സര്‍ഗ്ഗാത്മകമായ  കലാകാരന്‍  ആദ്യം ഹൃദയത്തില്‍ ഒരു ദൃശ്യം പകര്‍ത്തും ,പിന്നെ ക്യാമറ കൊണ്ടും .ബിജുവിന്റെ ഫോട്ടോഗ്രാഫി സഞ്ചാരങ്ങള്‍  അധികവും പ്രകൃതിയുടെ  നിമ്‌നോതന ങ്ങളില്‍ കൂടിയാണ് എന്ന് കാണാം. പ്രകൃതിയെ ആദരിച്ചും പ്രണയിച്ചും ആണ് ഓരോ  പ്രകൃതി  ദൃശ്യങ്ങളും  പകര്‍ത്തി യെടുത്തിട്ടുള്ളത്. 
   വലിയ ഒരു കാലഘട്ടത്തില്‍ ,കാശ് മീര്‍  മുതല്‍  കന്യാകുമാരി  ഈ 38 കാരന്‍ ഫോട്ടോഗ്രാഫി  ,യാത്ര നടത്തിയിട്ടുണ്ട്. ഓട്ടോ ഫോക്കസ്  ക്യാമറയില്‍  തുടങ്ങിയ യാത്ര ഇന്നും തുടരുന്നു. നിരവധി  ആദരവുകള്‍ ബിജുവിനെ തേടിയെത്തിയെങ്കിലും  അതില്‍ നിന്നെല്ലാം  മാറി നടന്ന്  ഫോട്ടോ ഗ്രാഫി ഉപാസന തുടരുന്നു. പ്രകൃതി ചായാ ഗ്രഹണം സാമ്പത്തീക നേട്ടത്തിന് ഉപയോഗിക്കാതെ, പാരിസ്ഥിതിക വിവേകം  നല്കാന്‍ നിരവധി പ്രദര്‍ശനങ്ങള്‍  ബിജു  നടത്തിയിട്ടുണ്ട്. ഏറെ സാമ്പത്തീക ബാധ്യതയുള്ള വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ ഒപ്പം  ഒഴുകി നടക്കുന്ന ബിജു കാരക്കോണം അനേകം കലാ, സംസ്‌കാരീ ക ,സാമൂഹൃ ,പരിസ്ഥിതി, കൂട്ടായ്മകളുടെ സംഘാടകനും ജൂറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
   
  ലളിതാ കലാ അക്കാദമിയുടെ ഫോട്ടോഗ്രാഫി ക്യാമ്പില്‍ അംഗമായിട്ടുള്ള ബിജുവിന്റെ ചിത്ര ങ്ങള്‍ ,നെയ്യാറ്റിന്‍കര ചരിത്ര ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. നമ്മുടെ തെറ്റായ ഇടപെടല്‍ പ്രകൃതിയുടെ താളം തെറ്റിച്ച് പ്രകൃതിയുടെ  തിരിച്ചടികള്‍  നാം നേരിടുന്ന ഈ ഇരുള്‍ സന്ധിയില്‍  പ്രകൃതിയുടെ നൈര്‍മ്മല്യവും പ്രകാശവും, പ്രാധാന്യവും  നമ്മെ ബോധ്യപ്പെടുത്താന്‍  ബിജു ക്യാമറയുമായി അതേ നമുക്കും  പ്രകൃതിക്കും വേണ്ടി ബിജു പലായനം ചെയ്യുകയാണ്.