• സര്‍ക്കാരിന്റെ ഖജനാവില്‍ വരുമാനമായി എത്തേണ്ട ലക്ഷകണക്കിന് രൂപയുടെ തടികള്‍ ചിതലരിച്ച് നശിക്കുന്നു.

     സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ വരുമാനമായി എത്തേണ്ട ലക്ഷകണക്കിന് രൂപയുടെ തടികള്‍ ചിതലരിച്ച് നശിക്കുന്നു. ഓഖി ചുഴലിക്കാറ്റില്‍ കടപുഴകിയ മരങ്ങളാണ് ഇവ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയായ തെന്മല കുളത്തുപ്പുഴ ആര്യങ്കാവ് മേഖലയിലാണ് ശക്തമായ കാറ്റില്‍ വന്‍മരങ്ങള്‍ ഏറെയും കടപുഴകി വിണത്. എന്നാല്‍ ഈ മരങ്ങള്‍ ഒന്നു തന്നെ ടെന്‍ഡര്‍ ചെയ്യ്ത് നല്‍കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുമില്ല. നിലത്ത് കിടക്കുന്ന മരങ്ങള്‍ ടെന്‍ഡര്‍ നല്‍കുന്നതിനുള്ള നടപടികള്‍ക്ക് അധികാരികള്‍ തയ്യാറാകതെ വന്നതോടെ സര്‍ക്കാര്‍ ഖജനവിലേക്ക് വരുമാനമായി എത്തേണ്ട വലിയ തുക മണ്ണില്‍ കിടന്ന് ചിതലരിച്ച് നശിക്കുകയാണ്. 
     പൊതുഖജനാവിലേക്ക് സാമ്പത്തികം കണ്ടെത്തുവാന്‍ പൊതു ജനങ്ങളുടെ മേല്‍ അധിക നികുതി ഏര്‍പ്പെടുത്തുന്ന സാഹചര്യത്തിലും ഖജനാവിലേക്ക് വരുമാനമായി മാറേണ്ട ഈ മരങ്ങള്‍ മണ്ണില്‍ അലിഞ്ഞ് ചേരുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികള്‍. തിരുവനന്തപുരം ചെങ്കോട്ട സംസ്ഥാന പാതയിലും കൊല്ലം തിരുമംഗലം ദേശിയ പാതയിലും ഓഖി ചുഴലികാറ്റില്‍ 100 കണക്കിന് മരങ്ങളാണ് കടപുഴകിയത്. പാതയില്‍ തടസ്സമായി കിടന്ന മരങ്ങള്‍ മുറിച്ച് നീക്കി ഗതാഗതം പുനര്‍ സ്ഥാപിച്ചതോഴിച്ച് പാതയുടെ വശങ്ങളിലേക്ക് മറിഞ്ഞ് കിടക്കുന്ന മര ചുവടുകള്‍ പോലും മുറിച്ച് നീക്കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. മരങ്ങളുടെ ചുവടുകള്‍ പതയിലേക്ക് ഇറങ്ങി കിടക്കുന്നത് അപകടങ്ങള്‍ക്കും വഴിവെയ്ക്കുന്നു. ദേശിയ പാതയിലേക്കും മറ്റും കാറ്റില്‍ കടപുഴകി വീണ മരങ്ങളുടെ നാല് ഇരട്ടിയിലധികം മരങ്ങള്‍ സഞ്ജിവനി ശേന്തുരുണി വന മേഖലയില്‍ കടപുഴകി വീണിട്ടുണ്ട്. 
     
    എന്നാല്‍ ഈ മരങ്ങളുടെ കണക്കുകള്‍ കുടി കുട്ടിയാല്‍ കോടികണക്കിന് രൂപയുടെ വരുമാന നഷ്ടം  ചുണ്ടി കാണിക്കപ്പെടും. ജനങ്ങളുടെ മേല്‍ അധിക നികുതി ഏര്‍പ്പെടുത്തി ഖജനാവില്‍ വരുമാനം കണ്ടെത്തുന്ന സര്‍ക്കാരുകളുടെ അനാസ്ഥയില്‍ ഇത്തരത്തില്‍  കോടി കണക്കിന് രൂപ മണ്ണില്‍ ചിതലരിച്ച് നശിച്ചാല്‍ ആരും തന്നെ ചോദിക്കാനും പറയാനും ഉണ്ടാകില്ല എന്ന  അധികാരികളുടെ ഉറച്ച വിശ്വാസമാണ് ഈ മരങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ വൈകിപ്പിക്കുന്നത്.