• കാര്‍ഷീക ഭക്ഷ്യ സംസ്‌കരണ മേളക്ക് ഇന്ന് തുടക്കം.

     
     
    പ്രത്യേക ലേഖകന്‍.
     
    തൃശൂര്‍. കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സംരംഭകത്വവും  വിപണിയും പരിപോഷിപ്പിക്കാന്‍ ലക്ഷ്യം വെച്ച് കൊണ്ടുള്ള ,കേരള അഗ്രോ ഫുഡ് പ്രോ 2018 ന് ഇന് തുടക്കമാകും. തേക്കിന്‍ കാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍, 
    രാവിലെ 10.30 ന് വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.കേരള വ്യവസായ വാണിജ്യ വകുപ്പ് നടത്തുന്ന മേളയടെ ഉദ്ഘാടന സമ്മേ ളനത്തില്‍ ,കൃഷി വകുപ്പ് മന്ത്രി. അഡ്വ.വി.എസ്. സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിക്കും. മേയര്‍ അജിത ജയരാജന്‍ മുഖ്യ പ്രഭാഷണം നടത്തും. എം.പി. മാരായ സി.എന്‍. ജയദേവന്‍, ഡോക്ടര്‍. പി.കെ. ബിജു, മുഖ്യാതിഥികളാവും. വ്യവസായ വകുപ്പിനെ സംബഡിച്ച വീഡിയോ പ്രകാശനം, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡോക്ടര്‍. കെ. ഇളങ്കോവന്‍, പ്രകാശനം ചെയ്യും. കേരള അഗ്രോ ഫുഡ് പ്രോയുടെ  ഡയറക്ടറി പ്രകാശനം കേരള ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍ എം.ഡി  ഡോക്ടര്‍ .എം. ബീന പ്രകാശനം ചെയ്യും.എം.എല്‍.എ. മാരായ ബി.ഡി.ദേവസ്സി, കെ.വി. അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി, ഗീതാ ഗോപി, ഇ.ടി. ടൈസന്‍ മാസ്‌റര്‍, അഡ്വ. കെ.രാജന്‍, കെ.യു. അരുണന്‍, വി.ആര്‍. സുനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമാസ്, വാര്‍ഡ് കൗണ്‍സിലര്‍ എം. എസ്. സമ്പൂര്‍ണ്ണ എന്നിവര്‍ ആശംസ നേരും.വ്യവസായ വാണിജ്യ ഡയറക്ടര്‍ കെ. ബിജു, സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ.എസ്. കൃപ കുമാര്‍ നന്ദിയും പറയും.
     
    കാര്‍ഷീക സംസ്‌കരണ മേഖലയിലെ മൂല്യവര്‍ദ്ധിത ഉല്പ്പന്നങ്ങളുടെ പ്രദര്‍ശനം, സെമിനാറുകള്‍, ബിസിനസ്സ് മീറ്റ്, സാങ്കേതിക വിദ്യാ വ്യാപന പരിപാടികള്‍, കലാസ സഡ്യകള്‍  മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.