• പുനലൂര്‍ നഗരസഭയുടെ കവാടത്തില്‍ യുഡിഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കുത്തിയിരുപ്പ് സമരം നടത്തി

    കുത്തിയിരുപ്പ് സമരം മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് ശ്രീ നെല്‍സണ്‍ സെബാസ്റ്റിന്റെ അധ്യക്ഷതയില്‍ കെപിസിസി നിര്‍വാഹകസമിതി അംഗം ശ്രീ പുനലൂര്‍ മധു എക്‌സ് എം എല്‍ എ നിര്‍വഹിച്ചു. പുനലൂര്‍ നഗര സഭയുടെ കോടികള്‍ വിലവരുന്ന വസ്തു വകകളുടെ പ്രമാണങ്ങള്‍ കാണാതായിട്ടു നിരവധി നാളുകളിയിട്ടു അതുകണ്ടെത്താന്‍ കഴിയാത്ത ഭരണാധികാരികള്‍ തികഞ്ഞാ പരാജയമാണെന്നും വികസനത്തിന്റെ വിപ്ലവം സൃഷ്ടിക്കുമെന്ന് പറഞ്ഞു നാട്ടിലെ ജനകളെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെറിയ എല്‍ ഡി ഫ് രണ്ടുവര്ഷമായിട്ടു വികസനം പേപ്പറില്‍ മാത്രമാണ് നടക്കുന്നത്. തീയേറ്റര്‍ ഇന്‍ഡോര്‍സ്റ്റേഡിയം ലൈഫ് പദ്ധതി കുടിവെള്ള പദ്ധതികള്‍ അങ്ങനെ നിരവധി പേപ്പര്‍ വികസനമല്ല ഒന്നും ഈ നഗരസഭയില്‍ നടക്കുന്നില്ല തറക്കല്ലകള്‍ മാത്രം കൊണ്ട് ഒരു നഗരസഭ ഭരണം നടക്കില്ലെന്നു അവര്‍ പറഞ്ഞു.
     
    പ്രമാണം കാണാതെ പോയ സംഭവത്തില്‍ ഉദ്യോഗസ്ഥരും ഭരണക്കാരും പരസ്പരം പഴിചാരി രക്ഷപെടുവാനുള്ള ശ്രമം അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞു കുത്തിയിരുപ്പ് സമരത്തില്‍ യുഡിഫ് കൗണ്‍സിലര്‍മാരായ ശ്രീ സാബു അലക്‌സ്,സഞ്ജുബുഹാരി,ജി ജയപ്രകാശ്,സനല്‍കുമാര്‍,വിളയില്‍ സഫീര്‍,റഹീം ,കനകമ്മ,സാറാമ്മതോമസ്.ഷേര്‍ളി പ്രദീപ് ലാല്‍ ,ജാന്‍സി,താജുനിസ ,സിന്ധു ഉദയകുമാര്‍ ,ബാലഗംഗാധാര തിലകന്‍ ,തുടങ്ങിയവരും സമരത്തെ അഭിവാദ്യചെയ്യിതുകൊണ്ടു യുഡിഫ് നേതാക്കളായ ശ്രീ കരിക്കത്തില്‍ പ്രസേന്നന്‍ ,നാസര്‍ഖാന്‍,മണ്ഡലം പ്രസിഡന്റ് മാരായ ശ്രീ എ എ ബഷീര്‍ ,അഡ്വക്കേറ്റ് പി ജെറോം നേതാക്കളായ ശ്രീ എന്‍ അജീഷ് .പി പി എം നാസര്‍ .കെ കെ ജയകുമാര്‍ .രാജേന്ദ്രന്‍നായര്‍.ഷിബു ശാമുവേല്‍ ,വിപിന്‍ , മുഹമ്മദ് റാഫി ,ഷിബു തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.