• പശ്ചിമഘട്ട മല നിരകളുടെ നാശം ,കേരളത്തെ മരുഭൂമിയാക്കും. പരിസ്ഥിതി പ്രവര്‍ത്തകര്‍.

  സി.ഡി.സുനീഷ്.
   
  ആഗോള താപനത്തിന്റെ ആഘാതത്തില്‍ കേരളം കടുത്ത വേനലില്‍ എരിയുകയാണ്. വികസനത്തിന്റെ പേരില്‍ പശ്ചിമ ഘട്ടം തകര്‍ത്താല്‍ , കേരളം മരുഭൂമിയാകുമെന്ന് എറണാകുളത്ത് ചേര്‍ന്ന പശ്ചിമ ഘട്ടാ രക്ഷാ ,സംരംക്ഷണ, പരിസ്ഥിതി പ്രവര്‍ത്തകരുടെ യോഗം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ അഞ്ചിലൊന്ന്  ജനങ്ങളുടെ ഭക്ഷ്യ സുരക്ഷയും, ജല സുരക്ഷയും, കാലവസ്ഥ സുരക്ഷയും, അത് വഴി ജീവ സുരക്ഷയും ഉറപ്പ് വരുത്തുന്നത് പശ്ചിമഘട്ടം ആണ് തിരിച്ചറിയണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.  ഇന്ത്യയിലെ ആകെ ജലത്തിന്റെ നാല്പത് ശതമാനവും പശ്ചിമ ഘട്ടത്തിന്റെ സംഭാവനയാണ്. പശ്ചിമ ഘട്ട സംരംക്ഷണത്തിന്റെ കാര്യത്തിന്റെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന കുറ്റകരമായ അനാസ്ഥ ക്കെതിരെ രാജ്യാന്തര സമൂഹത്തിന്റെ പിന്തുണക്കായി, അന്തരാഷ്ട്ര പ്രചരണത്തിനു് തുടക്കമിടാന്‍ ക്യാംപയിന്‍ തുടങ്ങുമെന്ന് യോഗം തീരുമാനിച്ചു. 
   
  മാര്‍ച്ച് 3ന് എറണാകുളം മഹാരാജാസ് കോളേജില്‍ ചേരുന്ന പശ്ചിമ ഘട്ട സംരംക്ഷണ സമ്മേളനത്തില്‍, മുന്‍ കേന്ദ്ര മന്ത്രി ജയറാം രമേശ്, ഉദ്ഘാടനം ചെയ്യും.മേധാ പട്ക്കര്‍ ,ക്ലോഡ് ആല്‍വാരീസ്, പാണ്ടു രംഗ ഹെഗ് ഡേ, ഡോക്ടര്‍ വൈശാലി പട്ടീല്‍, കുമാര്‍ കലാനന്ദ് മണി, ഡോ. ടി.വി. സജീവ്, ഡി. ശരവണന്‍, ഡോ. ഇ .കുഞ്ഞികൃഷ്ണന്‍, ഡോ. വി. എസ്. വിജയന്‍, സിവിക് ചന്ദ്രന്‍, എം.കെ. പ്രസാദ്, ഡോക്ടര്‍ ഷാജു തോമാസ്, ഡോക്ടര്‍ എം.പി.മത്തായി, ഡോക്ടര്‍ എസ്.ശങ്കര്‍, ഡോക്ടര്‍ ജാഫര്‍ പാലോട്ട്,ഡോക്ടര്‍ വി.എസ്.വിജയന്‍, പി.ടി.തോമാസ് എം.എല്‍. എ., അഡ്വ. ഹരീഷ് വാസുദേവന്‍, വിളയോടി വേണുഗോപാല്‍, പ്രൊഫസര്‍ കുസുമം ജോസഫ്, പെരുവന്താനം  ജോണ്‍, സി.കെ. ജാനു, എന്നിവര്‍
  പരിപാടിയില്‍ പങ്കെടുക്കും.