• ട്രാന്‍. ഡിപ്പോ ചെമ്മന്തൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റി സ്ഥാപിക്കും.

     പുനരുദ്ധാരണ പ്രവര്‍ത്തങ്ങള്‍ മുടങ്ങി കിടന്ന പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ പുനരുദ്ധാരണ പ്രവര്‍ത്തങ്ങള്‍ പുനരാഭിക്കുന്നതിനും നിര്‍മാണം സുഗമമായി പൂര്‍ത്തീകരിക്കാനും കെ എസ് ആര്‍ ടി സി  ഡിപ്പോ ചെമ്മന്തൂര്‍ മുന്‍സിപ്പല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റി സ്ഥാപിക്കാന്‍ സ്ഥലം എം എല്‍  എയും മന്ത്രി കൂടിയായ കെ രാജുവിടെ സാനിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു  എം എല്‍  എയുടെ വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 1 . 6 കോടി രൂപയുടെ നിര്‍മാണമാണ് ഇനി നടകേണ്ടത് ആദ്യം 80 ലക്ഷം മുടക്കി ഡിപ്പോ ഗ്രൗണ്ടില്‍ ടൈല്‍ പാകാനും ബാക്കി 80 ലക്ഷം മുടക്കി നിലവിലെ കെട്ടിടത്തിനു കെട്ടിടത്തിനു മുകളില്‍ രണ്ടാം നില നിര്‍മിക്കാനുമുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണച്ചുമതല. 
    ഡിപ്പോ വികസനത്തിന്റെ മുറയ്ക്കു പുതിയ സര്‍വീസുകള്‍ പരിഗണിക്കുമെന്ന് ഇഡിഒ അനില്‍കുമാര്‍ യോഗത്തില്‍ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് എക്‌സി. എന്‍ജിനീയര്‍, പുനലൂര്‍ നഗരസഭ ചെയര്‍മാന്‍ എം.എ.രാജഗോപാല്‍, സിപിഐ മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ്, പാസഞ്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.