• ഒടിയന്റെ അവസാനഘട്ട ചിത്രീകരണം മാര്‍ച്ച് 5 ന് ആരംഭിക്കും.

     
     മോഹന്‍ലാലിന്റെ ഫാന്റസി ചിത്രം ഒടിയന്റെ അവസാനഘട്ട ചിത്രീകരണം മാര്‍ച്ച് 5 ന് ആരംഭിക്കും. ചിത്രം ഈ വര്‍ഷം ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരിയില്‍ തുടങ്ങാനിരുന്ന അവസാനഘട്ട ചിത്രീകരണം മോഹല്‍ലാല്‍-അജോയ് വര്‍മ്മ ചിത്രത്തിന്റെ തിരക്കുകള്‍ കാരണം മാറ്റി വെക്കുകയായിരുന്നു.പാലക്കാടായിരിക്കും അവസാന ഭാഗത്തിന്റെ ലൊക്കേഷന്‍. ശ്രീകുമാര്‍ മേനോനാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ ടീസറും ലാലിന്റെ മേക്കോവറുമെല്ലാം ചുരുങ്ങിയ സമയം കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.
     
    30 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയായും പ്രകാശ് രാജ് വില്ലന്‍ വേഷത്തിലുമെത്തുന്നു. 1950-നും 1990-നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.