• പ്രവാസിയുടെ ആത്മഹത്യ; സിപിഐ പ്രാദേശിക നേതാക്കള്‍ക്കെതിരെ ആത്മഹത്യപ്രേരണയ്ക്ക് കേസെടുത്തു.

     പുനലൂരില്‍ പ്രവാസി ആത്മഹത്യ ചെയ്തതില്‍ സിപിഐ പ്രാദേശിക നേതാക്കള്‍ക്കെതിരെ ആത്മഹത്യപ്രേരണയ്ക്ക് കേസെടുത്തു. പ്രവാസിയായ സുഗതന്‍ കഴിഞ്ഞദിവസമാണ് നിര്‍മാണത്തിലിരുന്ന തന്റെ വര്‍ക്ഷോപ്പില്‍ തൂങ്ങി മരിച്ചത്.നിലം മണ്ണിട്ട് നികത്തിയാണ് വര്‍ക്ഷോപ്പിനുള്ള ഷെഡ് കെട്ടിയതെന്ന് പറഞ്ഞ് എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടിനാട്ടിയിരുന്നു. പണം നല്‍കിയാലേ വര്‍ക്ഷോപ്പ് നടത്താന്‍ അനുവദിക്കൂവെന്നായിരുന്നു ഭീഷണി. കുടുംബത്തിന്റെ പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ആത്മഹത്യയില്‍ വിശദമായ അനേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ മൃതദേഹവുമായി കഴിഞ്ഞ ദിവസം ദേശീയ പാത ഉപരോധിച്ചിരുന്നു.
     
    വര്‍ക് ഷോപ്പ് നിര്‍മ്മാണം തടഞ്ഞ എഐവൈഫിന്റെ നടപടി അച്ചനെ മാനസികമായി തകര്‍ത്തിരുന്നെന്ന് മകന്‍ പറഞ്ഞു. പ്രവാസികള്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങളില്‍ വിശ്വസിച്ച് സ്വന്തം സംരംഭം തുടങ്ങാന്‍ ഇറങ്ങിയ സുഗതന്റെ മരണത്തിനുത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും സ്വമേധയ കെസെടുത്തിരുന്നു. അതേ സമയം തങ്ങള്‍ക്കെതിരേ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെണ് എഐവൈഎഫ് ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.