• വയലില്‍ വര്‍ക്ക്‌ഷോപ്പ് നിര്‍മ്മാണം: എഐവൈഎഫ് പ്രവര്‍ത്തകര്‍ നിര്‍മ്മാണം തടഞ്ഞു വര്‍ക്ക്‌ഷോപ്പ് ഉടമ ആത്മഹത്യ ചെയ്തു

     പുനലൂര്‍ വാളക്കോട് വാഗമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ 65 കാരനായ സുഗതന്‍ ആണ് പുലര്‍ച്ചെ 5 മണിയോടെ വര്‍ക്ക്‌ഷോപ്പിനുള്ളില്‍ ആത്മഹത്യ ചെയ്തത് ഭാര്യ സരസമ്മ  സുജിത്ത് - സുനില്‍ ബോസ് എന്നിവര്‍ മക്കളാണ് രണ്ട് ദിവസം മുന്‍പാണ് പുനലൂര്‍ ഇളമ്പല്‍ ബിഷപ്പ് ഹൗസിന് സമീപം വയലില്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരോപിച്ച് എഐവൈഎഫ്  പ്രവര്‍ത്തകര്‍ കൊടികുത്തുന്നത് - 40 വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ നാട്ടിലെത്തി ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തുടങ്ങുന്നതിനാണ്  15 വര്‍ഷം മുന്‍പ് നികത്തിയ വയല്‍ പാട്ടത്തിനെടുത്ത് നിര്‍മ്മാണം ആരംഭിച്ചത്. വയലില്‍ നിര്‍മ്മാണം അനവധിക്കില്ല എന്നാരോപിച്ചാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ നിര്‍മ്മാണം തടഞ്ഞത്. 
     
    രണ്ട് ദിവസമായ് കൊടി എടുത്ത് മാറ്റണമെന്നാവശ്യപ്പെട്ട് സുഗതന്‍ നേതാക്കളുടെ പുറകെ നടന്നിരുന്നു. എന്നാല്‍ കൊടി എടുത്തു മാറ്റാന്‍ നേതാക്കള്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ആത്മഹത്യ. സുഗതനും കുടുംബവും ആത്മഹത്യ ചെയ്യുന്നു എന്ന പ്രതീതിയാണ് ശ്രൃഷ്ടിച്ചത് തൊട്ടടുത്തായ് കുടുംബത്തിന്നായ് മറ്റ് മൂന്ന് കയറുകളും തൂക്കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിക്ഷേധം ശക്തമായിരിക്കുകയാണ് മരണത്തില്‍ ദുര്ഹത ഉണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.