• ഇളമ്പല്‍കോട്ടവട്ടം ഭാഗത്ത് അപകടങ്ങള്‍ തുടര്‍കഥയാകുന്നു

     ദേശീയപാതയോരത്ത് ഇളമ്പല്‍കോട്ടവട്ടം ഭാഗം അപകടങ്ങളുടെ തുരുത്താവുന്നു. രണ്ടാഴ്ചയ്ക്കിടെ മൂന്നാം തവണയും കാര്‍ 30 അടി താഴ്ചയുള്ള തോട്ടിലേക്കു മറിഞ്ഞ് അപകടമുണ്ടായി. കൊട്ടാരക്കര ഭാഗത്തേക്കു പോയ കാറാണ് കാറാണ് അപകടത്തില്‍പ്പെട്ടത്. ആഴ്ചകള്‍ക്കു മുന്‍പു കോട്ടവട്ടം സ്വദേശി മനോജ് സഞ്ചരിച്ച ബൈക്കിനെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയും ഇയാള്‍ മരിക്കുകയും ചെയ്തിരുന്നു.പിന്നീടുണ്ടായ അപകടങ്ങളില്‍ യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഇവിടം യാത്രക്കാരുടെ പേടിസ്വപ്നമായി മാറുകയാണ്. 
     
    വാഹനങ്ങള്‍ പൊതുവെ വേഗത്തില്‍ സഞ്ചരിക്കുന്ന പുനലൂര്‍കുന്നിക്കോട് ഭാഗത്ത് അപകട സൂചകങ്ങളോ, ക്രാഷ് ബാരിയര്‍ സംവിധാനമോ ഒരുക്കാത്തതാണു പ്രശ്‌നം. റോഡിന്റെ ഒരു വശം 20 മുതല്‍ 50 അടി താഴ്ചയുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെട്ടതാണ്. വശം വീതി കുറവും വളവുമായതിനാലാണ് അപകടം വര്‍ധിക്കാന്‍ കാരണം.ട്രാഫിക് സുരക്ഷാ യോഗങ്ങളില്‍ വശത്തു ക്രാഷ് ബാരിയര്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനങ്ങള്‍ ഒട്ടേറെ ഉണ്ടായെങ്കിലും നടപടി മാത്രം ഉണ്ടായിട്ടില്ല.