• ഓടയും നടപ്പാതയും നിര്‍മിക്കുന്നതിനുള്ള നടപടികള്‍ രണ്ടാം ദിവസം പിന്നിട്ടു

    പട്ടണത്തില്‍ ദേശീയപാതയോട് ചേര്‍ന്ന് ഓടയും നടപ്പാതയും നിര്‍മിക്കുന്നതിനുള്ള നടപടികള്‍ രണ്ടാം ദിവസം പിന്നിട്ടു. റോഡിലേക്ക് ഇറക്കി നിര്‍മിച്ചിട്ടുള്ള കെട്ടിടഭാഗങ്ങള്‍ അടയാളപ്പെടുത്തി നല്‍കി. പുനലൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷന്‍ മുതല്‍ ആശുപത്രി  ജംഗ്ഷന്‍വരെയുള്ള അടയാളപ്പെടുത്തിയത്. കെട്ടിടം ഉടമകള്‍ തന്നെ പൊളിച്ചുനീക്കണം. രണ്ടുദിവസത്തിനുള്ളില്‍ പൊളിച്ചു നീക്കിയില്ലെങ്കില്‍ ദേശിയ പാത വിഭാഗം ഇത് പൊളിച്ചു നീക്കും.
     
    നഗരസഭ ചെയര്‍മാന്‍ എം എ രാജഗോപാലിന്റെയും ദേശീയപാത റവന്യൂ വകുപ്പ് അധികൃതരുടെയും നേതൃതോതിലാണ് അടയാളപ്പെടുത്തലുകള്‍ നടന്നു വരുന്നത.് ബുധനാഴ്ച പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. കെഎസ്ആര്‍ടിസി ജംഗ്ഷന്‍ മുതല്‍ ചെമ്മന്തൂര്‍ വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരത്തിലാണ് ഓടയും നടപ്പാതയും നിര്‍മിക്കുന്നത്.  ഇതിനായി 2 .41 കോടി രൂപ അനുവദിച്ചിട്ടുണ്ട് കഴിഞ്ഞയാഴ്ച സര്‍വേ നടപടികളും പൂര്‍ത്തിയായി. 1.3 മീറ്റര്‍ വീതിയിലും 1.5 മീറ്റര്‍ ആഴത്തിലുമാണ് ഓട നിര്‍മിക്കുന്നത്. ഇതിന് മുകളില്‍ സ്‌ളാബ് സ്ഥാപിച്ചു തറയോട് പാകി നടപ്പാത നിര്‍മിക്കുകയാണ് പദ്ധതി. നടപ്പാത പൂര്‍ത്തിയാകുന്നതോടെ പട്ടണത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ