• കിഴക്കന്‍ മേഖലയിലെ വിനോദ സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവമായി എസ്സ് ആര്‍ പാലസ്

    ഏഷ്യയിലെ ആദ്യ ഇക്കോ ടൂറിസം മേഖലയായ തെന്മലയില്‍ വിനോദ സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവമായി മാറുകയാണ് എസ്സ് ആര്‍ പാലസ്. ജനുവരി 26ന് പ്രവര്‍ത്തനം ആരംഭിച്ച എസ്സ് ആര്‍ പാലസ് ഇതിനോടകം തന്നെ ജനങ്ങളുടെ ഇടയില്‍ ശ്രദ്ധ പിടിച്ചു പറ്റികഴിഞ്ഞു. അത്യാഡംബര പൂര്‍ണ്ണമായ കോണ്‍ഫറന്‍സ് ഹാള്‍, പാര്‍ട്ടി ഹാള്‍, ബോര്‍ഡ് റൂം എന്നിവ ഇവിടെ സജ്ജികരിച്ചിരിക്കുന്നു. എസ്സ് ആര്‍ പാലസിന്റെ ജീര്‍-അഹം റെസ്‌റ്റോറന്റ് വ്യത്യസ്സ്ഥ ഭക്ഷണ വിഭവങ്ങളാല്‍ കൊണ്ട് ഇതിനോടകം തന്നെ പ്രസിദ്ധമായി കഴിഞ്ഞു. 
     
    ഇന്ത്യന്‍,ചൈനീസ്,കോണ്‍ഡിനന്റല്‍ ഭക്ഷണ വിഭവങ്ങള്‍ ഇവിടെ അതിഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കിഴക്കന്‍ മേഖലയുടെ സൗന്ദര്യാസ്വാദനത്തിനായ് പ്രത്യേക ടൂര്‍ പാക്കേജുകളും എസ്സ് ആര്‍ പാലസില്‍ ലഭ്യമാണ്. വളര്‍ന്നുവരുന്ന കിഴക്കന്‍ ടൂറിസം മേഖലയ്ക്ക് എസ്സ് ആര്‍ പാലസ് ഒരു മുതല്‍കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ജന്മദിനം വിവാഹം പോലുള്ള ആഘോഷ വേളകളില്‍ ബുഫേ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും എസ്സ് ആര്‍ പാലസില്‍ ലഭ്യമാണ്.