• മാലിന്യം തള്ളാനെത്തിയവരെ പോലീസ് പിടിച്ചു; സിപിഎം നേതാവ് ഇടപെട്ട് ജാമ്യത്തിലിറക്കി

     
     കുന്നിക്കോട് പച്ചിലവളവില്‍ മാലിന്യം തള്ളാനെത്തിയ തമിഴ്‌നാട് സ്വദേശികളെ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം ഇടപെട്ടു ജാമ്യത്തിലിറക്കിയതായി ആക്ഷേപം. നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയ പ്രതികളെയാണ് സിപിഎം നേതാവ് ഇടപെട്ട് മോചിപ്പിച്ചത്.
    രണ്ടു ദിവസം മുന്‍പാണ് പച്ചിലവളവില്‍ മാലിന്യം തള്ളാനെത്തിയ തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശികളായ തമ്പിരാജ, സെന്തിവേല്‍ എന്നിവര്‍ പോലീസ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 9.30 ഓടെ ആയിരുന്നു സംഭവം. കരുനാഗപ്പള്ളിയിലെ ടെക്സ്റ്റൈല്‍ സ്ഥാപനത്തില്‍ നിന്നും  തുണി വേസ്റ്റുമായി എത്തിയ ഇവര്‍ പച്ചിലവളവിലേക്ക് വേസ്റ്റുകള്‍ നിറച്ച ചാക്കുകള്‍ തള്ളുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ ഓടിക്കൂടി ഇരുവരെയും പിടികൂടിപോലീസിന് കൈമാറി. എന്നാല്‍ ഭരണപ്പാര്‍ട്ടിയുടെ നേതാവിന്റെ ബലത്തില്‍ ഇവര്‍ നിസാരമായ് മോചിതരാകുുകയായിരുന്നു. 
     
    അക്രമകാരികളും സാമൂഹ്യ വിരുദ്ധരുമായ ആളുകള്‍ക്ക് പ്രദേശത്തെഒരു വിഭാഗം സിപിഎം നേതാക്കള്‍ തണലൊരുക്കുകയാണന്ന ആരോപണം ശക്തമാണ്. കോട്ടവട്ടം മുക്കിലെ ആമ്പുലന്‍സ് ഡൈവറെ മര്‍ദ്ദിച്ച കേസിലും പ്രതികളെ സംരക്ഷിക്കാന്‍ ജനപ്രതിനിധികളായ സി പി എം  നേതാക്കള്‍ ഉള്‍പ്പെടെ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. നിസാര വകുപ്പിട്ട് കേസെടുത്തതും ഇതിന് റ അടിസ്ഥാനത്തിലാണനും ആക്ഷേപമുണ്ട്. ഇതിന് തൊട്ട് പിന്നാലെയാണ് മാലിന്യ നിക്ഷേപകര്‍ക്കും പാര്‍ട്ടി" നേതാക്കള്‍ സംരക്ഷണമൊരുക്കുന്നത്. സി പി എം വിളക്കുടി വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍  ഡിവൈഎഫ്‌ഐ നേതാവുമായ സഹകരണ ബാങ്ക് ജീവനക്കാരനാണ് പ്രതികള്‍ക്ക് വേണ്ടി രംഗത്ത് വന്നതെന്നാണ് ആക്ഷേപം. പച്ചിലവളവില്‍ ഇരുട്ടിന്റെ മറവില്‍ മാലിന്യം നിക്ഷേപിക്കുക പതിവാണ്. എന്നാല്‍  പട്ടാപ്പകലും മാലിന്യം തള്ളാന്‍ തുടങ്ങിയത് പ്രദേശവാസികളെ ആകെ ആശങ്കയിലാക്കിയിരുന്നു. പച്ചിലവളവിലെ മാലിന്യം തള്ളല്‍ നാട്ടുകാര്‍ക്ക്  തീരാശാപമായിരിക്കുമ്പോഴാണ് മാലിന്യ നിക്ഷേപകര്‍ക്ക് സി പി എം നേതാവിന്റെ ഈ സംരക്ഷണം. മാലിന്യം തള്ളല്‍  തടയാന്‍ പല മാര്‍ഗ്ഗങ്ങളും നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് കണ്ടെത്താന്‍ ശ്രമിക്കുമ്പോഴാണ്. പഞ്ചായത്ത് ഭരിക്കുന്ന പാര്‍ട്ടിയിലെ തന്നെ നേതാവിന്റെ  ഈ നടപടി.