• യൂട്യൂബില്‍ ട്രെന്‍ഡായി ഒരു അഡാര്‍ ലൗവിലെ വാലന്റെയിന്‍സ് ഡെ ടീസറും

     മാണിക്യ മലരായ പൂവി എന്ന എന്ന പാട്ടിന് പിന്നാലെ യൂട്യൂബില്‍ ട്രെന്‍ഡായി ഒരു അഡാര്‍ ലൗവിലെ വാലന്റെയിന്‍സ് ഡെ ടീസറും. മണിക്കൂറുകള്‍ കൊണ്ട് 3 മില്ല്യണിലധികം ആളുകളാണ് ടീസര്‍ കണ്ടിരിക്കുന്നത്. ഇതിനോടകം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ 1ാം സ്ഥാനത്ത് ടീസര്‍ എത്തിയിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍- നിവിന്‍പോളി- ഷാന്‍ റഹ്മാന്‍ ടീമിന്റെ സിനിമയായ തട്ടത്തിന്‍ മറയത്തിലെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയാണ് ചിത്രത്തിന്റെ ടീസര്‍.
     
    വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറിക്കിയത്. ഷാന്‍ റഹ്മാനാണ് സംഗീതം.
    പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കിയാണ് ഒമര്‍ ലുലു ആണ് ഒരു അഡാര്‍ ലവ് അണിയിച്ചൊരുക്കുന്നത്. ചിത്രത്തിലെ ഗാനവും ഇത്തരത്തില്‍ യൂട്യൂബ് ട്രെന്‍ഡായി മാറിയിരുന്നു. ഗാനം പുറത്തിറങ്ങിയതിനു പിന്നാലെ ഗാന രംഗത്ത് അഭിനയിച്ച പ്രിയ കെ വാരിയറും സ്റ്റാറായിരുന്നു. മാണിക്യ മലരായ പൂവില്‍ എന്ന ഗാനരംഗത്തിലെ പുരികം കൊണ്ടുള്ള പ്രകടനമാണ് പ്രിയയെ പ്രിയങ്കരിയാക്കിയത്.