• വിസമ്മതിക്കാനുള്ള അവകാശം ദ്വിദിന സെമിനാര്‍ തൃശൂരില്‍.

  സ്വന്തം ലേഖകന്‍.
   
  വിസമ്മതിക്കാനുള്ള അവകാശം ജനാധിപത്യ വ്യവസ്ഥയില്‍ ഏറ്റവും പരമമായ ഒന്നാണ്. ജനാധിപത്യത്തെ അതിന്റെ സത്തയില്‍ നിലനിര്‍ത്തുന്നത് പോലും വിസമ്മതിക്കാനുള്ള വ്യക്തികളുടെ, കൂട്ടായ്മകളുടെ ഇച്ഛാശക്തിയുടെ ബലത്തിന്മേലാണ്. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള വ്യക്തിക്ക് പോലും അനുഭവവേദ്യമാകേണ്ട ആ ഇച്ഛാശക്തിയുടെ കടയ്ക്കലാണ് ഇന്ത്യയില്‍ ദിനംപ്രതിയെന്നോണം 
  വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കയാണ്. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഇതിനെതിരെ പ്രതിരോധ കൂട്ടായ്മകളെ കുറിച്ച് ആലോചിക്കുന്നത് 27, 28 തീയ്യതികളില്‍ തൃശൂര്‍ കേരള സാഹിത്യ അക്കാദമിയില്‍ ദ്വിദിന ശില്പശാല കേരളീയം മാസികയുടെ ആഭിമുഖ്യത്തില്‍ നടക്കുകയാണ്
   
  ഇത്തരം വിഷയങ്ങളെ രാഷ്ട്രീയ സത്യസന്ധതയോടെ കൈകാര്യം ചെയ്യുന്ന മാധ്യമങ്ങളെയും പത്രപ്രവര്‍ത്തകരെയും ശാരീരികമായി ഇല്ലായ്മ ചെയ്യാനും കേസുകളില്‍ കുടുക്കി ഭീഷണിപ്പെടുത്തി നിര്‍ത്താനും സ്ഥാപനങ്ങളില്‍ റെയ്ഡുകള്‍ നടത്തി ഭയപ്പെടുത്താനും ഉള്ള ശ്രമങ്ങള്‍ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്നു.വിസമ്മതത്തിനുള്ള അവകാശത്തെയും ജനാധിപത്യ സ്വാതന്ത്ര്യത്തെയും സംരക്ഷിച്ചുനിര്‍ത്തേണ്ടത് നമ്മുടെയെല്ലാം കടമയാണ്. 
   
  വംശീയ-ജാതീയ വിദ്വേഷങ്ങള്‍ക്കും വികസന ഫാസിസത്തിനും എതിരെ അതിശക്തമായ ചെറുത്തുനില്‍പ്പുകള്‍ ഇനിയും ഉയരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ബദല്‍ മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും കൂടിച്ചേരലും ഗൗരവാവഹമായ സംവാദങ്ങളും സഹകരണത്തിന്റെ മേഖലകള്‍ വികസിപ്പിച്ചെടുക്കലും ഇത്തരമൊരു ഘട്ടത്തില്‍ അത്യാവശ്യ സംഗതിയാണെന്ന് ഞങ്ങള്‍ കരുതുന്നു. സാധാരണക്കാരന്റെ നിത്യജീവിതത്തെ ദുരിതമയമാക്കുന്ന ഭരണകൂട-കോര്‍പ്പറേറ്റ് നയങ്ങളെ അതിശക്തമായി എതിര്‍ക്കേണ്ട സന്ദര്‍ഭമാണിതെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അത്തരം മേഖലകളില്‍ ഏകോപിതമായ  പ്രവര്‍ത്തനം സാധ്യമാക്കുന്നതെങ്ങിനെയെന്നും അന്വേഷിക്കുന്നതിന് വേണ്ടി ഒരു ദ്വിദിന കൂടിച്ചേരല്‍ ഫെബ്രുവരി 27-28 തീയ്യതികളില്‍ തൃശൂരില്‍ സാഹിത്യ അക്കാദമിയില്‍ വെച്ച് നടത്താനാഗ്രഹിക്കുന്നു. ദക്ഷിണേന്ത്യയിലെ ഓണ്‍ലൈന്‍ അടക്കമുള്ള വിവിധ മാധ്യമങ്ങളിലെ എഡിറ്റര്‍മാരും ആക്ടിവിസ്റ്റുകളും പങ്കെടുക്കുന്ന ഈ കൂടിച്ചേരലില്‍
  കൂടുതല്‍ വിവരങ്ങള്‍ക്കും, റജിസ്‌ട്രേഷനും ബന്ധപ്പെടുക. കേരളീയം കൂട്ടായ്മ  9446586943