• ആധാര്‍ സേവനങ്ങള്‍ക്കും ജിഎസ്ടി

    ആധാര്‍ സേവനങ്ങള്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ജിഎസ്ടി ഈടാക്കുന്നു. ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിന് 18 ശതമാനം ജിഎസ്ടിയാണ് ചുമത്തിയിരിക്കുന്നത്.
     
    നിലവില്‍ ജനസംഖ്യ, വിലാസം, ജനനത്തീയതി, മൊബൈല്‍ നന്പര്‍, ഇ-മെയില്‍ എന്നിവയില്‍ മാറ്റം വരുത്തുന്നതിനായി യുഐഡിഎഐ 25 രൂപയാണ് ഈടാക്കിയിരുന്നത്. 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ ഇത് 30 രൂപയാകും. അടുത്തയാഴ്ച ഇതു പ്രാബല്യത്തില്‍ വരും.