• പാവകള്‍ കഥ പറയും കാര്യവും.

  സി.ഡി. സുനീഷ്.
   
  നാല്പത് വര്‍ഷമായി ഇന്ത്യയില്‍ കഴിയുന്ന ബല്‍ജിയംകാരി ഫ്രാങ്കോയ്‌സ് ബോസ്റ്റീല്‍സ് രാത്രിയിലും പാവ നിര്‍മ്മാണത്തിലാണ്.  ഈ പാവകള്‍ വെറും പാവകല്ല, ജീവിതത്തിന്റെ കനല്‍ വഴികളെ മറി കടക്കാനുള്ള പ്രതിരോധമാണ്. സമഗ്ര ആരോഗ്യ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കാണീ ഈ പാവകളെന്ന് ,ഫ്രാങ്കോ യ്‌സ് പറഞ്ഞു. ഗ്രാമങ്ങളിലെ ലളിത ജീവിതങ്ങളുടേയും പ്രതിസന്ധികളുടേയും പ്രതിഫലനങ്ങള്‍ 
  കൂടിയാ ണീ പാവകള്‍. മരപ്പണിക്കാരന്‍, കുട്ടനെയ്യുന്ന സ്ത്രീ, പീഡിപ്പിക്കപ്പെടുന്ന കുട്ടികള്‍, സ്ത്രീകള്‍, എരിഞ്ഞമരുന്ന കാടുകള്‍, തുടങ്ങി ജീവിതത്തിന്റെ ഇരുള്‍ വഴികളിലൂടെ വെളിച്ചമായി ആണ് ഈ പാവ കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നത്.  സ്‌കൂള്‍ ,കോളേജ്, പൊതുസ്ഥലങ്ങള്‍, സാമൂഹൃ - സംസ്‌കാരീ ക കൂട്ടായ്മകള്‍ എന്നിവടങ്ങളിലാണ് ഫ്രാങ്കോയ്‌സ് 40 വര്‍ഷത്തോളമായി പാവകളുമായി ചെന്ന് കഥയും കാര്യവും പറയുന്നത്.
   ഇന്ത്യക്ക് പുറമേ, ബൊളി വീയ, സൗത്ത് ആഫ്രിക്ക, ഫിലിപ്പൈന്‍ സ്, ബല്‍ജിയം എന്നിവടങ്ങളില്‍ പാവ കഥയാട്ടം നടത്തിയിട്ടുണ്ട്.
  ഇന്ത്യയിലെ ചിപ്‌കോ പരിസ്ഥിതി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ,പരിസ്ഥിതി പ്രശ്‌നത്തെ ,ഗൗരവത്തോടെ വിശകലനം ചെയ്യാന്‍ പ്രാപ്തമാക്കിയെന്ന് ഫ്രാങ്കോസ്റ്റില്‍സ് വ്യക്തമാക്കി. കാലം കൂടുതല്‍ ഇരുണ്ടതാകുമ്പോള്‍ ,പ്രതിരോധമായി ഇങ്ങനെയും ചില പ്രകാശങ്ങള്‍ അനിവാര്യമാണ് എന്ന് ഈ പാവകള്‍  പറയുന്നു. പാവ സംസാരിക്കുന്നു എന്ന പുസ്തകം 2000 ല്‍ ഈ സാമൂഹ്യ പ്രവര്‍ത്തക തയ്യാറാക്കി പ്രസിദ്ധീകരിച്ചപ്പോള്‍ മികച്ച പ്രതികരണം ലഭിച്ചു. ജീവിതം പ്രതിരോധവും ഉത്സവവും ആക്കി മാറ്റാന്‍ 76 വയസ്സിലും ഫ്രാങ്കോസ്റ്റില്‍സ്, രാപകലില്ലാതെ പാവ നിര്‍മാണത്തിലും പാവ കഥയാട്ടത്തിലും ആണ്. കഥയും കാര്യവും പറയുന്ന ഈ പാവകളെ കുറിച്ച് കൂടുതല്‍ അറിയാന്‍
   http://francoisebosteels.blogspot.in/2015/09/1.html ഈ ബ്ലോഗ് സന്ദര്‍ശിക്കാം. കത്തുന്ന കാലത്ത് പ്രതിരോധമായി ഈ പാവകള്‍ കഥയും കാര്യവും പറയട്ടെ.