• കാര്‍ഷീക മേഖലകള്‍ വയനാടിന്റെ സമഗ്രവികസനത്തിന് നാന്ദി കുറിക്കുന്നതാകും. കൃഷി മന്ത്രി .വി.എസ്. സുനില്‍ കുമാര്‍.

  സി.ഡി.സുനീഷ്.
   
  നെല്‍, പൂക്കള്‍, പഴങ്ങള്‍ എന്നിവയുടെ കാര്‍ഷീക മേഖലയാകുന്നതോടെ വയനാടിന്റെ  സുസ്ഥിര വികസനം സാധ്യമാക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. ജില്ലയിലെ പ്രത്യേക കാര്‍ഷിക മേഖല പദ്ധതി അവലോകന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കൃഷിമന്ത്രി . പ്രാഥമീക ഘട്ടമെന്ന നിലയില്‍ ,ഈ വര്‍ഷം നെല്‍ക്കുഷിക്ക് 115 ലക്ഷം രൂപയും, പൂ കൃഷിക്ക് 20 ലക്ഷം രൂപയും
   
  ലഭ്യമാക്കിയിട്ടുണ്ട്. ഇനി പദ്ധതി വേഗത്തില്‍ നടപ്പിലാക്കും. സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പദ്ധതി സമയ ബന്ധിത ത മാ യി നടപ്പിലാക്കണം.പ്രത്യേക കാര്‍ഷീക മേഖലയാകുമ്പോള്‍, പരമ്പരാഗത - സുഗന്ധ നെല്‍കൃഷി സംരം ക്ഷണം, പൂ - പഴകൃഷി എന്നിവ പ്രത്യേക മേഖലകളാകും. നെല്‍കൃഷി വ്യാപനം, ചെറു ധാന്യങ്ങളുടെ ഉദ്പാദനം, എന്നിവക്ക്  പരിഗന ലഭിക്കും. ആദിവാസി ഗോത്ര കാര്‍ഷീക മേഖലയെ കുറിച്ചുള്ള സര്‍വ്വേ കൃഷി വകുപ്പ് പൂര്‍ത്തിയാക്കി.. ഇവരുടെ വരുമാനവും സാമ്പത്തിക സുരക്ഷയും ഉറപ്പ് വരുത്തും. ജില്ലയില്‍ പത്ത് പഴ കൃഷി ഗ്രാമങ്ങള്‍ സ്ഥാപിക്കും. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, അമ്പലവയല്‍, ബത്തേരി, മൂപ്പനാട്, തവിഞ്ഞാല്‍, തൊണ്ടര്‍നാട് ,എടവക, മേപ്പാടി എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍, അവക്കാഡോ (വെണ്ണപ്പഴം), റം ബൂട്ടാന്‍,ലിച്ചി, മങ്കോസ്റ്റിന്‍, പാഷന്‍ ഫ്രൂട്ട് എന്നിവയാണ് കൃഷി ചെയ്യുക. റം ബുട്ടാന്‍ തൈ കുറവാണെങ്കില്‍ പപ്പായ കൃഷി ചെയ്യാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. വയനാട്ടിലെ കാര്‍ഷിക മേഖലയിലെ ഭൗതീക സാഹചര്യങ്ങള്‍, പാക്ക് ഹൗസ്,
  മില്ലുകള്‍ എന്നിവ പ്രയോജനപ്പെടുത്തി പദ്ധതി സുതാര്യമായി മുന്നോട്ട് കൊണ്ട് പോകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.എം.എല്‍ എ മാരായ സി.കെ. ശശീന്ദ്രന്‍, ഒ.ആര്‍ കേളു, കൃഷി വകുപ്പ് ഡയറക്ടര്‍ സുനില്‍ കുമാര്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്‍ ,ഡോക്ടര്‍ രാജശേഖരന്‍ നായര്‍, .ജില്ലാ കൃഷി ഓഫീസര്‍ പി.എച്ച് മെഹര്‍ബാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.