• കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പി. ചിദംബരം രംഗത്ത്.

     കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം രംഗത്ത്. രാജ്യത്ത് ജിഡിപി താഴ്ന്നുവെന്നു പി. ചിദംബരം പാര്‍ലമെന്റില്‍ പറഞ്ഞു. രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്നും തൊഴില്‍ അവസരങ്ങള്‍ രാജ്യത്ത് കുറയുകയാണെന്നും അദ്ദേഹം സഭയെ അറിയിച്ചു. 
     
    നികുതി വരുമാനം 16.7 ശതമാനം വര്‍ധിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത് യാഥാര്‍ഥ്യമോ അതോ അതിമോഹമോ എന്നും ചിദംബരം ചോദിച്ചു.