• സഹപീഡിയ ഇന്ത്യ പൈതൃകോത്സവം പൈതൃക പദയാത്ര കൊച്ചിയില്‍ ഫെബ്രു. 10നും 17നും.

  സി.ഡി.സുനീഷ്.
   
  പൈതൃകം തൊട്ടറിഞ്ഞുള്ള സഞ്ചാരം ,പൈതൃക സംസ്‌കാരീ ക തനിമ തൊട്ടറിഞ്ഞ് രാജ്യത്തിന്റെ പൈതൃക വൈവിധ്യംതേടി രാജ്യവ്യാപകമായി 20 നഗരങ്ങളിലും പട്ടണങ്ങളിലുമായി  പദയാത്ര നടത്തുന്നു".ഇതിന്റെ ഭാഗമായി,  കൊച്ചിയുടെ സാംസ്‌കാരികമുദ്രകളെ തൊട്ടറിഞ്ഞുകൊണ്ടുള്ള യാത്ര ഈ മാസം 10, 17 തിയതികളില്‍ നടത്തും. സ്വതന്ത്ര കലാ-സാംസ്‌കാരിക ഓണ്‍ലൈന്‍ വിജ്ഞാനകോശമായ സഹപീഡിയ, യെസ് ബാങ്കിന്റെ കീഴിലുള്ള യെസ് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാംസ്‌കാരിക വിഭാഗമായ യെസ് കള്‍ച്ചറുമായി ചേര്‍ന്നാണ് പൈതൃകസഞ്ചാരം സംഘടിപ്പിക്കുന്നത്. യാത്രകളില്‍ ആദ്യത്തേത് ഫെബ്രുവരി 10 ശനിയാഴ്ച, കൊച്ചി രാജവംശത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്ന തൃപ്പൂണിത്തുറയിലാണ്. രണ്ടാമത്തേത് ഇടപ്പള്ളിയിലെ കേരള ചരിത്ര മ്യൂസിയത്തിലൂടെ ഫെബ്രുവരി 17 ശനിയാഴ്ച നടക്കും. 
   
  കൊച്ചി രാജകുടുംബാംഗവും സംരംഭകനുമായ ശ്രീ. ബാലഗോപാലാണ് തൃപ്പൂണിത്തുറയിലൂടെയുള്ള പൈതൃകനടത്തത്തില്‍ യാത്രികരെ നയിക്കുന്നത്. സ്റ്റാച്യൂ ചത്വരം, ക്ലോക്ക് ടവര്‍(മണിമാളിക), പൂര്‍ണത്രയീശ ക്ഷേത്രം, കളിക്കോട്ട കൊട്ടാരം, ഇരുമ്പുപാലം, ആനക്കൊട്ടില്‍ എന്നീ സ്ഥലങ്ങളിലേക്ക് യാത്രാവഴികള്‍ നീളും. "രാജകീയ ഗാഥകള്‍- തൃപ്പൂണിത്തുറയെ കണ്ടെത്തല്‍" എന്ന പേരില്‍ നടക്കുന്ന യാത്രയില്‍ കൊച്ചിയുടെ സാംസ്‌കാരിക ബഹുസ്വരത, അടിസ്ഥാന സൗകര്യങ്ങള്‍, ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ച, പരമ്പരാഗതകലകളുടെ സംരക്ഷണം എന്നിവയില്‍ കൊച്ചി രാജ കുടുംബത്തിന്റെ സംഭാവനകളും അവലോകനം ചെയ്യും. കലാസമ്പന്നമായ ഈടുവയ്പുകള്‍ നിറഞ്ഞ, നഗരത്തിലെ ഏറ്റവും പുരാതനമായ ഇടപ്പള്ളി കേരള ചരിത്ര മ്യൂസിയത്തിലൂടെയുള്ള പൈതൃകനടത്തം, കൊച്ചി മാധവന്‍ നായര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ചിത്രകാരി അതിദി നായരുടെ നേതൃത്വത്തില്‍ നടക്കും.  
   
  പദയാത്രകള്‍ക്കുപുറമെ, കൊച്ചിയിലെ യഹൂദരുടെ ചരിത്രം ചര്‍ച്ച ചെയ്യുന്ന ബൈഠക്കും ഫെബ്രുവരി 23ന് നടക്കും. കേരളത്തില്‍ അവശേഷിക്കുന്ന ജൂതവംശജരില്‍ ഒരാളും മേത്തര്‍ ബസാറിലെ കാവുംഭാഗം സിനഗോഗിന്റെ രക്ഷാധികാരിയുമായ ഏലിയാസ് ജോസഫായ് ജൂതവംശത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും പറ്റി വിശദീകരിക്കും. പൈതൃക കാല്‍നടയാത്രയെയും അനുബന്ധപരിപാടികളെയും പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍, യാത്രാവഴികള്‍, റജിസ്‌ട്രേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എന്നിവ  http://www.indiaheritagewalkfestival.com  എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
   
  രാജ്യത്തെ 20 നഗരങ്ങളും പട്ടണങ്ങളുമുള്‍പ്പെടുന്ന ഈ യാത്രകളില്‍ ചരിത്ര സ്മാരകങ്ങളും ആരാധനാലയങ്ങളും കലാസാംസ്‌കാരിക പ്രാധാന്യവും തനതുഭക്ഷണപാരമ്പര്യവുമുള്ള സ്ഥലങ്ങളും വാണിജ്യകേന്ദ്രങ്ങളുമെല്ലാം ഉള്‍പ്പെടുന്നു.സാംസ്‌കാരികപ്രമേയങ്ങള്‍ കേന്ദ്രമാക്കിയുള്ള ഓണ്‍ലൈന്‍ ഡോക്കുമെന്ററി ഫെസ്റ്റിവല്‍, പ്രഭാഷണപരമ്പകള്‍ക്കായുള്ള ബൈഠക്കുകള്‍, ഇന്‍സ്റ്റമീറ്റുകള്‍ എന്നിവയുള്‍പ്പെടെ എഴുപതോളം പരിപാടികളാണ് ഐഎച്ച്ഡബ്‌ള്യുഎഫിന്റെ ഭാഗമായി ഈ മാസം നടക്കുന്നത്. സഹപീഡിയയുടെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ ആഘോഷമാണ് ഇന്ത്യ ഹെറിറ്റേജ് ഫെസ്റ്റിവലില്‍ കാണാനാവുകയെന്നും നമ്മുടെ സമൃദ്ധമായ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും വിശ്വസനീയവും ആധികാരികവും സമഗ്രവുമായ ഉള്ളടക്കം സൃഷ്ടിക്കുകയും സാംസ്‌കാരിക തല്‍പരരുടെ ശൃംഖല വളര്‍ത്തിയെടുക്കുകയുമാണ് ഇത്തരം യാത്രകളുടെ ലക്ഷ്യമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടറും സഹപീഡിയ സെക്രട്ടറിയുമായ വൈഭവ് ചൗഹാന്‍ പറഞ്ഞു. 
  വാസ്തുകലാനിര്‍മിതികളിലൂടെയും സ്മാരകങ്ങളിലൂടെയും ദൃശ്യമാകുന്ന സമ്പന്നമായ പൈതൃകവും സാംസ്‌കാരിക ചരിത്രവും ഭാരതത്തിനുണ്ടെന്നും പൈതൃകയാത്രകള്‍ പോലുള്ള സംരംഭങ്ങളിലൂടെ രാജ്യത്തിന്റെ പൈതൃകത്തിന് പൗരസമൂഹം സംഭാവനകള്‍ നല്‍കുമ്പോള്‍ ഈ ഇടങ്ങളുടെ സംരക്ഷണം ഉറപ്പാക്കപ്പെടുന്നുവെന്നും യെസ് ബാങ്ക് എംഡിയും സിഇഒയും യെസ് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായ ശ്രീ റാണ കപൂര്‍ പറഞ്ഞു. തദ്ദേശീയരുടെ പൂര്‍ണ പങ്കാളിത്തത്തോടെ നടക്കുന്ന പൈതൃക ടൂറിസം സംരംഭങ്ങള്‍ രാജ്യത്തിന്റെ അന്തസ്സ് ഉയര്‍ത്തിക്കാട്ടുകയും പൈതൃക വികസനപരിപാടികളെ മുന്നോട്ടുനയിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭാരതീയ പൈതൃകബോധം, ചരിത്രമന്ദിരങ്ങളുടെയും സ്മാരകങ്ങളുടെയും സംരക്ഷണത്തിനപ്പുറം കൂടുതല്‍ വിശാലമാകുന്നുവെന്നും ദൃശ്യവും അദൃശ്യവുമായ സാംസ്‌കാരിക രൂപങ്ങളുടെ സംരക്ഷണത്തില്‍ ശ്രദ്ധ കാട്ടുന്നുവെന്നും യെസ് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലോക്കല്‍ കണ്‍വീനര്‍ ശ്രീമതി പ്രീതി സിന്‍ഹ പറഞ്ഞു. െൈപെതൃക സംസ്‌കാ്കാരീ ക പൈതൃൃകം  പരിപാലിിക്കുക എന്നത്, നമ്മുടെ സ്വത്വത്തെ, നമ്മെ തന്നെയും സംരക്ഷിക്കുക എന്നത് കൂടിിയാണ്. പൈതൃക പദ സഞ്ചാരം അത് കൊണ്ട് തന്നെ ഏറെ പ്രശസ്തമാകുന്ന കാലമാണിത്.