• പ്രാദേശീക വിത്ത് കലവറകള്‍ ഒരുക്കി വിത്ത് കാക്കുക. വയനാട് വിത്തുത്സവം ഫെബ്രുവരി 23 ന് തുടങ്ങും

  സി.ഡി.സുനീഷ്.
   
  മാറുന്ന ആവാസവ്യവസ്ഥ നമ്മുടെ ജീവിതത്തെ താളം തെറ്റിക്കുന്ന ,ഇക്കാലത്ത് ,കാലാവസ്ഥ മാററത്തെ അതിജീവിക്കാന്‍ പ്രാദേശീക വിത്ത് കലവറകള്‍ എന്ന സന്ദേശവുമായി വയനാട് വിത്തത്സവം ഫെബ്രുവരി 23 മുതല്‍ 25. വരെ വയനാട് പുത്തുര്‍ വയല്‍ എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നടക്കും. വിത്തുകളുടെ വിപുലമായ പ്രദര്‍ശനവും കൈമാറ്റവും ഉണ്ടാകും കാലാവസ്ഥ വ്യതിയാനം ഭക്ഷ്യ സുരക്ഷ ജൈവ പ്രതിരോധം എന്നിവയെ അടിസ്ഥാനമാക്കി യുള്ള സംവാദങ്ങള്‍ നടക്കും. 
   
  എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെ ആഭിമുഖ്യത്തില്‍, ജില്ലാ ആദിവാസി വികസന സമിതിയും പരമ്പരാഗത കര്‍ഷക കൂട്ടായ്മയായ സീഡ് കെയറും ഗ്രാമ പഞ്ചായത്തുകളും, മുന്‍സിപ്പാലിറ്റികളും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എന്നിവ സംയുക്തമായി നടത്തുന്ന പരിപാടിയില്‍ എല്ലാവരും പങ്കാളികളാകണമെന്ന്, വയനാട് ജില്ലാ ആദിവാസി പ്രവര്‍ത്തക സമിതിയിലെ എ. ദേവകി, സീഡ് കെയറിലെ പി.കെ. കൃഷ്ണന്‍, എം.എസ്. സ്വാമിനാഥന്‍ സാമൂഹൃ കാര്‍ഷീക ജൈവ വൈവിധ്യ കേന്ദ്രം മേധാവി ഡോ. വി. ബാലകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.
   
  റജിസ്‌ട്രേഷന് ബന്ധപ്പെടുക. ഫോണ്‍ 0 4936 20 447 7,97477 14 157,904867 25 22