• പൂമരത്തിന്റെ റിലീസിംഗ് തിയ്യതി പ്രഖ്യാപിച്ചു.

     ഒടുവില്‍ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിന്റെ റിലീസിംഗ് തിയ്യതി പ്രഖ്യാപിച്ചു. ചിത്രത്തിലെ നായകനായ കാളിദാസ് ജയറാം തന്നെയാണ് റിലീസിംഗ് തിയ്യതി പുറത്ത് വിട്ടത്. മാര്‍ച്ച് ആദ്യ വാരം ചിത്രം തിയേറ്ററുകളില്‍ എത്തും. മഞ്ചേരി എന്‍.എസ്.എസ് കോളെജില്‍ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി സി സോണ്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ് പൂമരത്തിന്റെ റിലീസിംഗിനെ കുറിച്ച് കാളിദാസ് മനസ് തുറന്നത്. നേരത്തെ പുമരത്തിലെ രണ്ട് പാട്ടുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ഞാനും ഞാനുമെന്റാളും എന്ന പാട്ട് വന്‍ ഹിറ്റായിരുന്നു. നവാഗതനായ ഫൈസല്‍ റാസിയായിരുന്നു ഗാനങ്ങള്‍ ചിട്ട പെടുത്തിയത്.
     
    ചിത്രത്തിന്റെ റിലീസ് വൈകിയതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകള്‍ വന്നിരുന്നു. ട്രോളുകള്‍ കാളിദാസ് തന്നെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. മുമ്പ് നിരവധി തവണ റിലീസ് പ്രഖ്യാപിച്ചിട്ടും റിലീസ് ചെയ്യാതിരുന്നതിനാല്‍ പുതിയ തിയ്യതി പുറത്ത് വന്നപ്പോഴും ട്രോളന്‍മാര്‍ ട്രോളുമായി ഇറങ്ങിയിട്ടുണ്ട്.