• ശാസ്ത്രത്തിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി ,പ്രതിസന്ധികളെ നേരിടണം ഡോക്ടര്‍ എ.എസ്. കിരണ്‍കുമാര്‍.

   
  സി.ഡി.സുനീഷ്
   
  മാറുന്ന കാലത്ത് നാം നേരിടുന്ന പ്രതിസന്ധികളേയും വെല്ല് വിളികളേയും നേരിടാന്‍ ശാസ്ത്ര സാങ്കേതീക ജ്ഞാനം പ്രയോജന പ്പെടുത്തണമെന്ന് മുന്‍ ഐ.എസ്.ആര്‍. ഓ ചെയര്‍മാനും, പത്മശ്രീയുമായ ഡോക്ടര്‍ എ.എസ്. കിരണ്‍ കുമാര്‍ പറഞ്ഞു. പ്രളയവും ഭൂകമ്പവും പോലുള്ള വെല്ലുവിളികളെ നമുക്ക് ശാസ്ത്ര സാങ്കേതിക ജ്ഞാനം കൊണ്ട് നേരിടാനാകും. കടലില്‍ പോകുന്ന മത്സൃ തൊഴിലാളികള്‍ക്കായി ഈ അടുത്ത് വികസിപ്പിച്ചെടുത്ത ഡിവൈസ് ഉപയോഗിച്ച് കടല്‍ കാലാവസ്ഥ വ്യതിയാനങ്ങള്‍ അറിയാനാകും. ഈ ഡിവൈസ് മൊബൈല്‍ വഴി കണക്ട് ചെയ്താണ് വിവരങ്ങള്‍ പ്രാദേശീക ഭാഷകളില്‍ പോലും ലഭ്യമാകുന്നത്.  ഓഖി ദുരന്തം മത്സൃ തൊഴിലാളികളെ അറിയിക്കാനാകത്തതിനാല്‍ ദുരന്തത്തിന്റെ ആഘാതം കൂടിയിരുന്നു. 
   
  മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ നിശ്ചലമായി. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ ആശയ വിനിമയ സംവിധാനം വികസിപ്പിച്ചതെന്നും "കിരണ്‍ കുമാര്‍ വ്യക്തമാക്കി. ഓരോ കാലത്തും ഉണ്ടാകുന്ന പ്രശ്‌നങ്ങളെ നമുക്ക് ധീരതയോടെ അഭിമുഖീകരിക്കാനാകുന്നത് ശാസ്ത സാങ്കേതീ ക വിദ്യയുടെ ശക്തി കൊണ്ടാണ് .വാട്ടര്‍ മാപ്പിങ്ങ് സംവിധാനം, കാലാവസ്ഥ വ്യതിയാന പഠനങ്ങള്‍, ആധുനീക ആശയ വിനിമയ സംവിധാനങ്ങള്‍, രോഗ പ്രതിരോധ സംവിധാനങ്ങള്‍ എല്ലാം നമുക്ക് ശാസ്ത്രത്തിന്റെ സാധ്യതകള്‍ പ്രയോജന"പ്പെടുത്തി നേരിടാനാകമെന്നു മെന്നും ഡോക്ടര്‍ കിരണ്‍ കുമാര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
   
  തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നടക്കുന്ന ,മുപ്പതാമത് കേരള ശാസ്ത്ര കോണ്‍ ഗ്രസ്സില്‍ ഡോ. എസ്. കിരണ്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കേരള ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ വൈസ് പ്രസിണ്ടന്റ് ഡോക്ടര്‍ സുരേഷ് ദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ,കേന്ദ്ര ജലവിഭവ പഠനകേന്ദ്രം ശാസ്ത്രജ്ഞന്‍, ഡോക്ടര്‍ വി.പി. ദിനേശന്‍ സ്വാഗതവും, ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ. ശാസ്ത്രജന്‍ ഡോക്ടര്‍ എന്‍.എസ്. പ്രദീപ് നന്ദിയും പറഞ്ഞു.