• സുസ്ഥിരമായ ലോകസൃഷ്ടി ആരോഗ്യകരമായ സംവാദത്തിലൂടെ ബംഗ്‌ളൂരില്‍ സംവാദ ശില്പശാല.

  സി.ഡി.സുനീഷ്
   
  സുസ്ഥിരമായ ലോകസൃഷ്ടിക്കായി ആരോഗ്യകരമായ സംവാദമല്ലേ വേണ്ടതെന്ന വിഷയം ,ചര്‍ച്ച ചെയ്യുന്നതിനായി ,സംവാദ ശില്പശാല .ബാഗ്‌ളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിപ്പള്‍ ട്രീ സന്നദ്ധ സംഘടന നടത്തുന്ന ശില്പശാല ബാഗ്ലൂര്‍ ദിനേ പാളയ ഫയര്‍ ഫ്‌ലൈസ് ക്യാമ്പസില്‍ ഫെബ്രുവരി 8 മുതല്‍ 11 വരെ നടക്കും. സുസ്ഥിരമായ ഒരു സമൂഹ നിര്‍മ്മിതിക്കായി നിങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങണം .അന്ധമായി പ്രതിരോധിക്കുന്നതിന് പകരം വസ്തുതാപരമായി രാഷ്ട്രീയക്കാരോടും ,ഉദ്യോഗസ്ഥരോടും പഞ്ചായത്തധികൃതരോടും നിങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ച് ,അവരെ പരിസ്ഥിതി സൗഹാര്‍ദ ഭരണ ക്രമത്തിലേക്ക് കൊണ്ട് വരാനാകണം. ഒരു പ്രശ്‌നത്തെ ആക്രമണ മനോഭാവത്തിലും സമാധാന മനോഭാവത്തിലും നേരിടും. സുസ്ഥിരമായ ലോക ക്രമത്തിനായി ഏതാണ് ഉചിതം. ഈ വിഷയം ആണ് പിപ്പള്‍ ട്രീ യുടെ പുഴ  സംവാദ ശില്പശാല നടക്കുന്നത്.
   
  ആഗോളതലത്തില്‍ ഉല്പ്പാദന പ്രക്രിയയിലും, വിപണിയിലും ഉണ്ടായ മുന്നേറ്റങ്ങള്‍ സാമ്പത്തീക ക്രമത്തിലും, പരിസ്ഥിതി സന്തുലനത്തിലും, സാമൂഹൃ ശ്രേണിയിലും, വലിയ ആഘാതങ്ങള്‍ക്ക് നിദാനമായി.ഈ നവ സാ ഹചര്യത്തെ എങ്ങിനെ നേരിടാം എന്ന അന്വേഷണത്തിന്റെ ഭാഗമാണ് ഈ സംവാദ ശില്പശാലയെന്ന് പിപ്പല്‍ ട്രീ സ്ഥാപകന്‍ സിദ്ധാര്‍ത്ഥ പറഞ്ഞു. ആക്രമ രഹിതമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രശ്ന പരിഹാരങ്ങള്‍ സാധ്യമാണോ, ഇങ്ങിനെ ഉള്ള അന്വേഷണങ്ങള്‍ സംവാദങ്ങള്‍ ,പുതിയ ദിശാബോധം ഉണ്ടാക്കാന്‍ ഉതകുമെന്നും സിദ്ധാര്‍ത്ഥ വ്യക്തമാക്കി.സാമൂഹൃ പ്രവര്‍ത്തകരും, എഴുത്തുകാരും കലാകാരന്മാരും പത്രപ്രവര്‍ത്തകരും പങ്കെടുക്കുന്ന ശില്പശാല ഈ വിഷയം ഇഴ പിരിച്ച് ചര്‍ച്ച ചെയ്യും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫയര്‍ ഫ്‌ലൈസ്, ദിനേ പാളയ കഗ്‌ളിപുര ,പി.ഒ.
  ബാഗ്‌ളൂര്‍  560082, ഫോണ്‍ 080 28432725 ,contact@climateosuthasia.org .