• ആദിവാസി യുവാവിന് നേരെ സദാചാര ഗുണ്ടായിസം.

     പത്തനാപുരം പുന്നല രഞ്ജിത്ത് ഭവനില്‍ 26 കാരനായ രഞ്ജിത്തിനാണ് സദാചാര ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനമേറ്റത്. ഇരു കാലുകള്‍ക്കും പൊട്ടലുണ്ട്. തിങ്കളാഴ്ച്ച രാത്രി 8 മണിയോടെ ഇടമണ്‍ 34 ല്‍ സ്‌കൂളിന് സമീപമായിരുന്നു സംഭവം. മരം മുറിപ്പുകാരാനായ രഞ്ജിത് ഇടമണ്ണില്‍ റബ്ബര്‍ തോട്ടത്തില്‍ മരം മുറിച്ചത്തിന്റെ കൂലി വാങ്ങാന്‍ എത്തുമ്പോളായിരുന്നു മദ്യലഹരിയിലായിരുന്ന ഒരു സംഘം ആളുകള്‍ മര്‍ദിച്ചത്. കൂലി കൊടുക്കാനുള്ളവരുടെ മക്കളാണ് മര്‍ദിച്ചതെന്ന് രഞ്ജിത് പറയുന്നു  എവിടെ പോകുവാടാ, നിനക്ക് എന്താടാ ഇവിടെ കാര്യം എന്ന് ചോദിച്ചായിരുന്നു മര്‍ദനം. ക്രൂരമായ മര്‍ദനം മണിക്കൂറുകളോളം തുടര്‍ന്നു. മര്‍ദനത്തിനിടയിലെ പിടിവലിയില്‍ ദൂരേക്ക് തെറിച്ചു വീണാണ് കാലുകള്‍ക്ക് പൊട്ടലുണ്ടായത്.
     
     മര്‍ദനത്തിന് ശേഷം ഏകദെശം 12 മണിയോടെ രഞ്ജിത്തിനെ മോഷണ കുറ്റം ആരോപിച്ച് സംഘം മരത്തില്‍ കെട്ടിയിടുകയും രഞ്ജിത്തിന്റെ പിതാവ് രവീന്ദ്രനെ വിളിച്ചുവരുത്തുകയുമായിരുന്നു. വിളിച്ചു വരുത്തിയ ശേഷം 57 കാരനായ രവീന്ദ്രനെയും സംഘം മര്‍ദിക്കുകയുണ്ടായി. ശേഷം ഇരുവരുടെയും ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും മോഷണം സംഘം പിടിയില്‍ എന്ന വ്യാജേനെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. ശേഷം സംഘത്തിലുള്ളവര്‍ തെന്മല പോലീസിനെ വിളിച്ചു വരുത്തി മോഷണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയ തെന്മല  പോലീസ് രഞ്ജിത്തിനെയും പിതാവിനെയും ജീപ്പില്‍ കയറ്റി കൊണ്ടുപോകാനൊരുങ്ങവേ പോലീസിന്റെ മുന്നിലിട്ടും ജീപ്പില്‍ കയറി ഒരു സംഘം ആളുകള്‍ മര്‍ദിച്ചതായും പരാതിയുണ്ട്. ശേഷം പോലീസ് നേരെ സ്റ്റേഷനില്‍ പോകാതെ മണിക്കൂറുകളോളം ജീപ്പില്‍ കറക്കി വൈകി പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിക്കുകയും അവിടേ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ലേഡി ഡോക്ടര്‍ കാലുകള്‍ക്കു പൊട്ടലുകളുണ്ടായിരുന്നിട്ടും രഞ്ജിത്തിനെ നേരാവണ്ണം പരിശോധിക്കാതെ രഞ്ജിത് നോര്‍മല്‍ ആണന്നു റിപ്പോര്‍ട്ട് നല്‍കിയതായുംആരോപണമുണ്‍ട്. 
     
    അതിനു ശേഷം സ്റ്റേഷനിലെത്തിച്ചു രഞ്ജിത്തിനെതിരെ കേസെടുത്തു.സ്റ്റേഷനില്‍ പോലീസ്‌കാരുടെ ഭാഗത്തുനിന്നും മോശമായ അനുഭവമായിരുന്നു ഉണ്ടായതെന്ന് രഞ്ജിത്തിന്റെ പിതാവ് ആരോപിച്ചു.  അടുത്ത ദിവസം സ്റ്റേഷനിലെത്തിയ കുറെ പോലീസുകാരാണ് രഞ്ജിത്തിനെ ഹോസ്പിറ്റലിലെത്തിച്ചത്. രഞ്ജിത്തിനെ മര്ദിച്ചവര്‍ക്കെതിരെ  കേസെടുത്തിട്ടുണ്ടന്നു തെന്മല പോലീസ് പറഞ്ഞു. രഞ്ജിത്തിനെതിരെയും കേസെടുത്ത്  റിമാന്‍ഡ് ചെയ്തു. എന്നാല്‍ രഞ്ജിത്തിനെതിരെ പത്തനാപുരം പോലീസ് സ്റ്റേഷനില്‍ മോഷണ കേസ് ഉണ്ടന്നും മോഷണ കുറ്റം ആരോപിച്ച് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില് ആണ് കേസെടുത്തി