• ജെല്ലിക്കെട്ടിനൊരുങ്ങുന്നു തെങ്കാശി പട്ടണം

     തെങ്കാശി പട്ടണം ജെല്ലിക്കെട്ടിനായി ഒരുങ്ങുന്നു. തിരുനെല്‍വേലി ജില്ലയിലെ ആദ്യത്തെ ജെല്ലിക്കെട്ടിന് വേദിയാകനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് സംഘാടകര്‍. ഈ മാസം ഏഴിന് തെങ്കാശിയില്‍ ജെല്ലിക്കെട്ട് നടത്താന്‍ തീരുമാനിച്ചെങ്കിലും അനുമതി നിഷേധിച്ചതോടെ നീണ്ടുപോവുകയായിരുന്നു. നിലവില്‍ ജെല്ലിക്കെട്ടിനു ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെങ്കിലും 27,28 തീയതികളിലെങ്കിലും നടത്താനാണ് തീരുമാനം.
     
    തെങ്കാശി വയ്ക്കാപലതിന് സമീപത്തു ജെല്ലിക്കെട്ട് നടത്തുന്ന ഗാലറിയുടെ 90% പണികളും പൂര്‍ത്തിയായെന്ന് സംഘാടകര്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. വിവിധ ജില്ലകളില്‍ നിന്നുമായി 100 മുതല്‍ 150 ഓളം കാളകള്‍ തെങ്കാശിയില്‍ എത്തും മധുര , സേലം , വിരുദാനഗര്‍ തെങ്കാശി എന്നിവിടങ്ങളില്‍ നിന്നു കാളകളെ പിടിക്കുന്ന 50 വീരന്മാരെയും ജെല്ലിക്കെട്ട് ദിവസം തെങ്കാശിയിലുണ്ടാകും രാവിലെ ഏഴിന് ആരംഭിക്കുന്ന മത്സരം ഉച്ചവരെ ഉന്ടാകും 1500 ആള്‍ക്കാര്‍ക്ക് കാണാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.