• കുടുംബ വഴക്കിനെ തുര്‍ന്ന് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചിട്ട് ഓടി രക്ഷ പെടാന്‍ ശ്രമിച്ചു

     പുനലൂര്‍ ഭരണിക്കാവ് മാവിലഴികത്ത് വീട്ടില്‍ അമ്പിളിയെയാണ് ഭര്‍ത്താവ് കരിങ്ങന്നൂര്‍ പൗര്‍ണ്ണമിയില്‍ സുധീഷ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത് ഗുരുതരമായ് പരുക്കേറ്റ അമ്പിളിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13 വര്‍ഷം മുന്‍പാണ് ടാപ്പിംഗ് തൊഴിലാളിയായ സുധീഷ് അമ്പിളിയെ വിവാഹം കഴിക്കുന്നത് സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്ന അമ്പിളിയെ വിവാഹശേഷം സുധീഷ് ജോലിക്ക് വീട്ടില്ല  ഇതേച്ചൊല്ലി വീട്ടില്‍ നിരന്തരം വഴക്കും ദേഹോന്ദ്രവവും ഉണ്ടായിരുന്നു. എന്നാല്‍ വിവരം അമ്പിളി മറ്റാരെയും അറിയിച്ചിരുന്നില്ല മര്‍ദ്ധനം അസഹ്യമായപ്പോള്‍ അമ്പിളി പുനലൂരില്‍ അമ്മയുടെ അടുത്തേക്ക് വന്നു. വിവരമറിഞ്ഞ അമ്പിളിയുടെ ബന്ധുക്കള്‍ കരിങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയും ഒത്ത് തീര്‍പ്പ് ചര്‍ച്ച നടത്തുകയും ചെയ്തു.
     ഒടുവില്‍ പുനലൂരില്‍ താമസത്തിന് വീട് വാടകയ്ക്ക് എടുത്ത് നല്‍കിയാല്‍ പ്രശ്‌നം തീരുമെന്നായി  അങ്ങനെ സുധീഷും ബന്ധുക്കളും പുനലൂരില്‍ വാടക വീട് എടുക്കുവാനെത്തി  ഇരുകൂട്ടരും ചര്‍ച്ച നടത്തി വിഷയം രമ്യതയിലാക്കുന്നതിനിടയില്‍ അമ്പിളിയോട് തനിച്ച് സംസാരിക്കണമെന്ന് സുധീഷ് ആവശ്യപ്പെട്ടു. സുധീഷ് അമ്പിളിയെ ഒര് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി സംസാരിച്ച് വഴക്കായി അമ്പിളിയുടെ വായ പൊത്തിപ്പിടിച്ച് കഴുത്തില്‍ മൂറിവ് ഏല്‍പ്പിക്കുകയായിരുന്നു. രക്തം കണ്ട് ഭയന്നോടിയ കുട്ടികളാണ് വിവരം ബന്ധുക്കളെ അറിയിക്കുന്നതെന്ന് അമ്പിളിയുടെ ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് അവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുധീഷിനെ നാട്ടുകാരുടെ സഹായത്താല്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. രക്ഷപ്പെടുന്നതിനിടെ പരുക്കു പറ്റിയ സുധീഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്