• പ്ലാസ്റ്റിക് ഷെള്‍ട്ടിംഗ് മിഷന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എം എ രാജഗോപാല്‍ നിര്‍വഹിച്ചു

    പ്ലാസ്റ്റിക് ഷെള്‍ട്ടിംഗ് മിഷന്റെ ഉദ്ഘാടനം നാഗസഭ ചെയര്‍മാന്‍ എം എ രാജഗോപാല്‍ നിര്‍വഹിച്ചു. 5 ലക്ഷത്തി 85000 രൂപ മുടക്കി ക്ലീന്‍ കേരള കമ്പനിയില്‍ നിന്നും വാങ്ങിയ പ്ലാസ്റ്റിക് ഷെള്‍ട്ടിംഗ് മിഷന്‍ പുനരുപയോഗ്യമല്ലാത്ത കളര്‍ പ്ലാസ്റ്റിക് തെര്‍മോക്കോള്‍ ബിസ്‌ക്കറ് കവര്‍ എന്നിവയാണ് പ്രധാനമായും പൊടിക്കുന്നത് ഇങ്ങനെ പൊടിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ക്ളീന്‍ കേരള കമ്പനി വഴി റോഡ് ടാറിങ്ങിന് വേണ്ടി ഉപയോഗിക്കുന്നു. 40 കിലോ പ്ലാസ്റ്റിക് ഉപയോഗിച്ച പുനലൂര്‍ നാഗസഭയുടെ പത്തേക്കര്‍ വാര്‍ഡ് റോഡ് ടാറിങ് നടത്തിയിരുന്നു. 
    35 വാര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുള്ള അജൈവ മാലിന്യ കളക്ഷന്‍ സെന്ററുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ പ്ലാച്ചേരിയിലെ മാലിന്യ സംസ്‌കരണ പ്ലാനില്‍ എത്തിക്കുകയുകയും തുടര്‍ന്ന് മാലിന്യങ്ങള്‍ തരംതിരിച്ച് ഉണക്കി യന്ത്ര സഹായത്തോടെ അരിഞ്ഞു ടാറിങ്ങിനു ഉപയോഗിക്കുകയാണ് പുനലൂര്‍ നഗരസഭ. ക്ളീന്‍ കേരള കമ്പനി വഴി കുമ്മിള്‍ പഞ്ചായത്തില്‍ നിന്ന് 460 കിലോ ഷെല്‍ട്ടര്‍ പ്ലാസ്റ്റിക് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. മണിക്കൂറില്‍ ഏകദേശം 10 കിലോ പ്ലാസ്റ്റിക്കുകള്‍ പൊടിക്കാന്‍ ഷെല്‍ട്ടിങ് മിഷന് കഴിയും 
     
    അജൈവ മാലിന്യ കളക്ഷന്‍ സെന്ററുകളില്‍ നിന്നും ശേഖരിച് പ്ലാസ്റ്റിക്കുകള്‍ വേര്‍തിരിച്ച് 1 ലക്ഷം രൂപയുടെ വിലപന നഗരസഭ നടത്തിയിട്ടുണ്ട.് പരിസ്ഥിക്ക് ദോഷമുണ്ടാകാതെ മറ്റൊരു രീതിയിലേക്ക് പ്ലാസ്റ്റിക്കിന്റെ മാറ്റുകയാണ് പുനലൂര്‍ നഗരസഭ ചെയ്യുന്നതെന്നു പുനലൂര്‍ നഗരസഭ ഹെല്‍ത്ത്‌സൂപ്പര്‍വൈസര്‍ പ്രകാശ് പറഞ്ഞു.