• കേരള നടനത്തില്‍ ജയിച്ച് കയറിയ നിവേദ് ഷാജിയുടെ തുടര്‍പഠനം ഒരു സമസ്യയാകുമോ.

  സി.ഡി.സുനീഷ്
   
  സാമ്പത്തീകമായി മുന്നിലല്ലെങ്കിലും പുല്‍പ്പള്ളി ,മണല്‍വയല്‍ സ്വദേശികളായ കൊമ്പനാല്‍ ഷാജിയും ഷൈനിയും മകന്റെ ആത്മസാഫല്യത്തിന് എതിര്‍ നിന്നില്ല. ഷൈനി തൊഴിലുറപ്പില്‍ പണിയെടുത്തും ഷാജി ട്രാക്ടര്‍ ഓടിച്ചും സ്വരുകൂട്ടിയ പണം കൊണ്ട് 9 വര്‍ഷത്തോളം മകനെ നൃത്ത പഠനത്തിനയച്ചു.സബ്ബ് ജില്ല മുതല്‍ സംസ്ഥാനം വരെ ജയിച്ച് കയറിയ നിവേദ് എ. ഗ്രേഡിനും അര്‍ഹനായി. നൃത്ത ഗുരുവായ കലാമണ്ഡലം റസ്സി ഷാജി ദാസിന്റെ ശിക്ഷണവും അനുകമ്പയും അനുഗ്രഹവും ആണ് ഞങ്ങളുടെ മകന്റെ നൃത്ത ലോകത്തെ വളര്‍ച്ചക്ക് നിദാനമെന്ന് അമ്മ ഷൈനി പറഞ്ഞു.
  പുല്‍പ്പള്ളി ചിലങ്ക നാട്യകലാക്ഷേത്രത്തിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അകമഴിഞ്ഞ പ്രോത്സാഹനമാണ് നിവേദി ന് നല്‍കിയത്.
  നൃത്താ ഭ്യാസം വലിയ സാമ്പത്തീക പ്രയാസമാകുന്ന ഇക്കാലത്ത് പാവപ്പെട്ടവരില്‍ കഴിവുള്ളവര്‍ മുന്നോട്ട് വരാത്തതും സാമ്പത്തീക ബാധ്യത ഓര്‍ത്താണ്. നിവേദിന്റെ തുടര്‍ന്നുള്ള പ0നത്തിന് ഞങ്ങള്‍ ആവുന്നത് ചെയ്യുന്നുണ്ടെങ്കിലും കരുണയുള്ളവരുടെ കൈത്താങ്ങ് ഉണ്ടെങ്കിലേ നിവേദിന്റെ നൃത്ത സമസ്യ പൂര്‍ണ്ണമാക്കാനാകു എന്ന് അദ്ധ്യാപിക കലാമണ്ഡലം റസ്സി ഷാജി ദാസ് പറഞ്ഞു.
   
  നിവേദിന്റെ സഹോദരന്‍ നന്ദുവും ബിരുദ വിദ്യാര്‍ത്ഥിയാണ്. രങ്ങ് മക്കളുടേയും വിദ്യഭ്യാസം പൂര്‍ത്തീകരിക്കാന്‍ പാടുപെടുന്ന ഈ കുടുംബം നിവേദി നൃത്ത പഠനം പൂര്‍ത്തീകരിക്കാന്‍ ഉള്ള പിന്തുണയാണ് പ്രതീക്ഷിക്കുന്നത്. ഒമ്പതാം തരം വിദ്യാര്‍ത്ഥിയായ നിവേദ് നൃത്തം എന്നും കൂടെയുണ്ടാകണം എന്നാണാശിക്കുന്നതെന്നു് പറഞ്ഞു. അനുകമ്പയുള്ളവര്‍ പിന്തുണച്ചാല്‍ നിവേദ് നൃത്ത ലോകത്ത് ഒരു വിസ്മയമാകും.