• നാടിന്റെ നട്ടെല്ല് തപാല്‍ ഓഫീസുകള്‍; മന്ത്രി കെ രാജു

    തപാല്‍ ഓഫീസുകള്‍ നാടിന്റെ നട്ടെല്ലാണെന്ന് സംസ്ഥാന വനം വന്യ ജീവി വകുപ്പ് മന്ത്രി കെ രാജു അഭിപ്രായപെട്ടു. കൊല്ലം കുളത്തുപ്പുഴയില്‍ തിങ്കള്‍കരിക്കം വില്ലേജിനെ സമ്പൂര്‍ണ്ണ ഇന്‍ഷുറന്‍സ് ഗ്രാമമായി പ്രഖ്യാപിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു മന്ത്രി കെ രാജു. കുട്ടികള്‍ക്കുള്ള തപാല്‍ സേവിംഗ് അകൌണ്ടും ചടങ്ങില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. പണ്ട് കാലങ്ങളില്‍ തപാല്‍ ഓഫീസുകള്‍ക്ക് ഉണ്ടായിരുന്ന പ്രാധാന്യം ഇന്ന് നഷ്ട്ട്മായിരിക്കുന്നുവെന്നും നാട്ടില്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന സ്വകാര്യ ധനമിടാപാട് സ്ഥാപനങ്ങള്‍ സാധാരണക്കാരുടെ കോടികള്‍ തട്ടിയെടുത്ത് മുങ്ങുന്ന ഇന്നത്തെ സാഹചര്യത്തില്‍ തപാല്‍ സേവിംഗ്‌സ് അകൌണ്ടുകള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും മന്ത്രി പറഞ്ഞു. സമ്പൂര്‍ണ്ണ ഇന്‍ഷുറന്‍സ് ഗ്രാമമായി തിങ്കള്‍കരിക്കം വില്ലെജിനെ തെരഞ്ഞെടുത്ത പ്രഖ്യാപനം കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ നിര്‍വഹിച്ചു.
     
    കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് നളിനിയമ്മ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ചു സുരേഷ്, ജില്ലാപഞ്ചായത്ത് അംഗം കെ ആര്‍ ഷീജ, പത്തനംതിട്ട പോസ്റ്റല്‍ ഡിവിഷന്‍ സൂപ്രണ്ട് ആര്‍ വേണുനാഥന്‍ പിള്ള പുനലൂര്‍ സബ് ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍ പോസ്റ്റ്‌സ് സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു