• ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ കലോത്സവം പൈതൃക പദവിയിലെത്തുമോ

  സി.ഡി.സുനീഷ്
   
  ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ കലോത്സവമായ സംസ്ഥാന സ്‌കൂള്‍ കലോത്സവം ,ഐക്യരാഷ്ട്രസഭയുടെ സംസ്‌കാരീ ക വിഭാഗമായ യുനസ്‌കോയുടെ പൈതൃക പദവിയിലേക്ക് എത്തുന്നതിനുള്ള ചുവട് വെപ്പുകള്‍ വിദ്യഭ്യാസ വകുപ്പ് തുടങ്ങി. പ്രാഥമീക നടപടിയെന്ന നിലയില്‍ ഈ മേളയെ കുറിച്ച് ഉള്ള വിശദമായ കത്ത് യുനസ്‌കോ  അധികൃതര്‍ക്ക് കൈമാറി. പ്രത്യക്ഷമായും പരോക്ഷമായും  30 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സ്‌കൂള്‍ കലോത്സവം ഏഷ്യയില്‍ എവിടെയും നടക്കുന്നില്ല. സ്‌കൂള്‍ തലം മുതല്‍ ഹൈസ്‌കൂള്‍ തലം വരെ വിവിധ ഘട്ടങ്ങളിലായി ചിട്ടകളോടെ ,ഹരിതാ നിയമാവലി പാലിച്ച് കൊണ്ടാണ് യുവജനോത്സവം സംഘടിപ്പിക്കുന്നത്. ലോക സംസ്‌കാരീ ക പദവിയിലേക്ക് സ്ഥാനം പിടിക്കേണ്ട അനേകം പാരമ്പര്യ കലകള്‍ ചവിട്ടുനാടകം, ഓട്ടന്‍ തുള്ളല്‍ ,ചാക്യാര്‍കൂത്ത് ,പലപ്പോഴും നിലനില്ക്കുന്നത് പോലും കലോത്സവങ്ങളിലാണ്.
   
  ലോക പൈതൃക പദവിയിലേക്ക് എത്തുന്നതിന് യുനസ്‌ക്കോ വിന് കൃത്യമായ മാനദണ്ഡങ്ങളും സമിതിയും ഉണ്ട്. വിവിധ മേഖലകളില്‍ നൈപുണ്യം നേടിയ 21 അംഗ സമിതിയാണ് പദവിയിലേക്കുള്ള അംഗീകാരം ഉറപ്പാക്കുന്നത്. പൈതൃക പദവിയിലേക്ക് ഇപ്പോള്‍ പരിഗണിച്ച് വരുന്നത്, വനങ്ങള്‍, പര്‍വ്വതങ്ങള്‍, സ്മാരകങ്ങള്‍, പുരാതന കെട്ടിടങ്ങള്‍, പുരാതന നഗരങ്ങള്‍ എന്നിവയാണ്. അതാതിടങ്ങളിലെ സംസ്‌കാരീ ക പൈതൃകം സംരംക്ഷിക്കേണ്ട ഉത്തരവാദിത്തം രാജ്യങ്ങളില്‍ അര്‍പ്പിതമാണെങ്കിലും ,ലോകത്തിന് വേണ്ടി അവ സംരംക്ഷിക്കേണ്ട വലിയ ഉത്തരവാദിത്തം യുനസ്‌ക്കോക്കാണ്. ലോക സംസ്‌കാരീ ക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ ,ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഉള്‍പ്പെടുകയും, എല്ലാ വര്‍ഷവും നടക്കുന്ന കലണ്ടര്‍ ഇവന്റായി കലോത്സവം മാറും.
  ഈ അംഗീകാരം ലഭിക്കുന്നതിനായി യുനസ്‌ക്കോ സംഘം ,ഇനി വൈകി നടത്തിയ ശ്രമത്തില്‍ എത്തിയില്ലെങ്കിലും, അടുത്ത വര്‍ഷം ,മുന്‍കൂട്ടി ശ്രമിച്ചാല്‍ പൈതൃക പട്ടികയില്‍ ഇടം ലഭിക്കാനുള്ള എല്ലാ അവകാശവും സ്‌കൂള്‍ കലോത്സവത്തിനുണ്ട്. യുനസ്‌കോയില്‍ നിന്നും മറുപടിയൊന്നും വരാത്തതിനാല്‍ അധികാരികള്‍ക്കും കൃത്യമായ മറുപടി ഇക്കാര്യത്തില്‍ നല്കാനാകുന്നില്ല. അടുത്ത കലോത്സവത്തോടെ കേരളം ലോക പൈതൃക പദവിയിലെത്തുമോ കാത്തിരുന്ന് കാണാം.