• നിലന്പൂര്‍ വാഹനാപകടം മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

     മലപ്പുറം നിലന്പൂര്‍ വഴിക്കടവിനടുത്ത് വാഹനാപകടത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞ് കയറിയാണ് അപകടമുണ്ടായത്. മണിമൂളി സികെഎച്ച്എസ്എസിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. അപകടത്തില്‍ ചില നാട്ടുകാര്‍ക്കും പരിക്കേറ്റു. 
     
    കര്‍ണാടകയില്‍നിന്നും കൊപ്ര കയറ്റിവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. അമിത വേഗതയാണ് അപകടത്തിനു കാരണമായതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും നിലന്പൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.