• മനുഷ്യരും പ്രകൃതിയും ഒന്നാകുന്ന കാലം കൊതിച്ച് കലോത്സവനാടക മത്സരത്തില്‍ പരിസ്ഥിതിയും മതസൗഹാര്‍ദവും

    സി.ഡി.സുനീഷ്
     
    പ്രകൃതിയുടെ സ്പന്ദനങള്‍, നിലനില്പ്, മത സൗഹാര്‍ദ്ദം ,ബാല പീഡനം ,സാമൂഹൃസന്ദേശങ്ങള്‍ എല്ലാ നാടകങ്ങളിലും പ്രതിഫലിച്ചു. അനാഥമാകുന്ന ജന്മങ്ങള്‍, പലായനങ്ങള്‍, വര്‍ഗ്ഗീയത ,യുദ്ധം, നന്മ, സാമൂഹൃമായ വിഷയങ്ങളില്‍ പുതുതലമുറ എങ്ങിനെ ചിന്തിക്കുന്നു എന്നുള്ളതിന്റെ സ്പന്ദനങ്ങളാണ് നാടകങ്ങളില്‍ നിറഞ്ഞ് നിന്നത്. നാടകം ജീവിതമാകുന്ന വൈകാരിക സന്ദര്‍ഭങ്ങളായിരുന്നു നാടകങ്ങളില്‍ അരങ്ങ് വാണത്. നിലാവും സ്വാതന്ത്ര്യവും ഞങ്ങള്‍ക്ക് അന്യമാകരുത് നാടകത്തിന്റെ സ്ത്രീ കഥാ പാത്രങ്ങള്‍ വിളിച്ച് പറഞ്ഞു. കേരള സംഗീത നാടക അക്കാദമി ഹാളില്‍ നടന്ന നാടക മത്സരത്തിന് നാടകപ്രേമികളുടെ ജന പ്പെരുപ്പത്താല്‍ നിറഞ്ഞു. 
     
    ഹാളില്‍ സ്ഥലം ലഭ്യമാക്കത്തവര്‍ക്കായി പുറത്ത് എല്‍.സി.ഡി സ്‌ക്രീനില്‍ നാടകം കാണാനായി സീഘാടകര്‍ സൗകര്യമൊരുക്കി. 28 നാടകങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. കണ്ണന്‍ പാലക്കാട്, മീനമ്പലം സന്തോഷ്, അഡ്വ.എന്‍.എസ്.താര എന്നീ വിധികര്‍ത്താക്കള്‍ കര്‍ശന പോലീസ്, വിജിലന്‍സ് നിരീക്ഷണത്തില്‍ ആണ് വിധി നിര്‍ണ്ണയം നടത്തുന്നത്.