• ഗാന്ധിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് അമിക്കസ്‌ക്യൂറി.

     രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് അമിക്കസ്‌ക്യൂറി. ഗാന്ധിയെ കൊലപ്പെടുത്തിയത് നാഥുറാം ഗോഡ്‌സെയാണെന്നും ഇക്കാര്യത്തില്‍ ദുരൂഹതയ്ക്ക് സ്ഥാനമില്ലെന്നും അമിക്കസ്‌ക്യൂറി സുപ്രീം കോടതിക്കു റിപ്പോര്‍ട്ട് നല്‍കി. ഗൊഡ്‌സെ അല്ലാതെ മറ്റൊരാള്‍ ഉതിര്‍ത്ത വെടിയേറ്റാണ് ഗാന്ധിജി കൊല്ലപ്പെട്ടതെന്ന വാദത്തിന് യാതൊരു തെളിവുമില്ലെന്നും അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് നല്‍കി. ഗാന്ധി വധത്തില്‍ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി അമിക്കസ്‌ക്യൂറിയെ നിയോഗിച്ചത്. 
     
    ഗാന്ധിജിയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ ഏറ്റെങ്കിലും ഇതില്‍ നാലാമത്തേത് ഗോഡ്‌സെയുടെ തോക്കില്‍ നിന്നല്ലെന്നും മറ്റൊരാള്‍ ഉതിര്‍ത്ത ഈ വെടിയേറ്റാണ് ഗാന്ധിജി മരിച്ചതെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. നാല് വെടിയുണ്ടയുടെ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് നല്‍കി.