• കര്‍ഷകര്‍ക്ക് സമഗ്ര സുരക്ഷയും ,കുട്ടികള്‍ക്ക് ബാല കര്‍ഷക കോണ്‍ഗ്രസ്സും കൃഷിമന്ത്രിയുടെ വാഗ്ദാനം.

    സി.ഡി.സുനീഷ്
     
    കര്‍ഷകരെ ഇടനിലനിലക്കാരില്ലാതാ ചൂഷണം ഒഴിവാക്കാന്‍ എന്ത് ചെയ്യും, ജൈവ കൃഷി പ്രോത്സാഹനത്തിനുള്ള  കൂടുതല്‍ നടപടികള്‍ എന്താണ്, പ്ലാസ്റ്റിക് നിര്‍മ്മാണ്ടനം എങ്ങിന നടപ്പിലാക്കും, സ്‌കൂളുകളില്‍ തേന്‍ കൊടുക്കാന്‍ ഉള്ള സംവിധാനമൊരുക്കി കൂടെ, കലോത്സവ നഗരിയില്‍ പ്രധാന വേദിയോട് ചേര്‍ന്ന് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒരുക്കിയ കൃഷിമന്ത്രിയോടായിരുന്നു കുട്ടികളുടെ ഈ ചോദ്യശരങ്ങള്‍. കര്‍ഷകരുടെ സമം ക്ഷേമ ത്തിന് ഉതകുന്ന സമഗ്ര പദ്ധതിയാണ് സര്‍ക്കാരിന് ഉള്ളതെന്നു് കൃഷിമന്ത്രി കുട്ടികളോട് പറഞ്ഞു. ഇതിനായി കര്‍ഷക ക്ഷേമ ബോര്‍ഡ് രൂപീകരിക്കും. ഇതിലൂടെ കര്‍ഷകരുടെ മക്കള്‍ക്കും  ഗുണഫലം ലഭിക്കും. ഹണി മിഷന്റെ പ്രവര്‍ത്തനത്തിലൂടെ തേന്‍ ഉദ്പ്പാദനം കൂട്ടി ഈ പോഷക ഭക്ഷണം സ്‌ളുകളില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. 
     
    കാര്‍ഷീക കര്‍മ്മ സേനകള്‍ ശക്തിപ്പെടുത്തും.  കുട്ടികള്‍ക്ക് കാര്‍ഷീക മേഖലയില്‍ അഭിരുചിയും സ്വാശ്രയത്വവും വളര്‍ത്തി യെടുക്കാന്‍ ബാല കര്‍ഷക കോണ്‍ഗ്രസ്സ് ,സംഘടിപ്പിക്കുമെന്ന് ,സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുമായി 100 ഓളം വരുന്ന കുട്ടികളോട് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉറപ്പ് നല്‍കി. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും വിത്തും തൈകളും പുസ്തകങ്ങളും നല്‍കി. മന്ത്രി യുടെ വകയായി ഒരു വര്‍ഷത്തെ കേരള കര്‍ഷകന്‍ മാസിക കുട്ടികള്‍ക്ക് നല്കമെന്നും പറഞ്ഞാണ് മന്ത്രി മടങ്ങിയത്. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.എസ്. സാലി, ഉപദേശക സമിതി അംഗം സി.ഡി.സുനീഷ്, റോസ് മേരി അനിതാ പോള്‍ എന്നിവര്‍ സംസാരിച്ചു.