• കൗമാര കലാമേളയില്‍ കലാ വിസ്മയങ്ങള്‍ വിരിഞ്ഞു.

  സി.ഡി.സുനീഷ്
   
  പൂര നഗരി അക്ഷരാര്‍ത്ഥത്തില്‍ കലാപൂരമായി. സാക്ഷികളായി ജന സാഗരം. ആദ്യഫലം തൃശൂര്‍ക്കാരുടെ ഹൃദയത്തില്‍ ചേര്‍ന്നു. എ .ഗ്രേഡ് രണ്ട് പേര്‍ക്ക്.ഹയര്‍ സെക്കണ്ടറി വിഭാഗം ക്ലാര നററ് മത്സരത്തില്‍ മണ്ണുത്തി ഡോണ്‍ ബോസ്‌കോ എച്ച്.എസ്.എസിലെ ജോസഫ് ജോര്‍ജും കൊടുങ്ങല്ലൂര്‍ ജി.ജി. എസ്. എസിലെ  ആല്‍ മാസ് ഷിറിനുമാണ് എ ഗ്രേഡ് നേടിയത്. മേളയിലെ ശ്രദ്ധേയരായ 300 ഓളം ,പച്ച കുപ്പായക്കാര്‍ ഹരിതാ നിയമാ വലിയുടെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളോട് പറയുന്നു. ഹരിത നിയമാവലി പൊതു സ്ഥലങ്ങളില്‍ മാത്രമല്ല ,തങ്ങളുടെ ജീവിത സന്ദര്‍ഭങ്ങളിലെല്ലാം പാലിക്കേണ്ട ധാര്‍മ്മിക തയാണ് എന്ന് വിദ്യഭ്യാസ മന്ത്രി ഉദ്ഘാടന സമ്മേ ളനത്തില്‍ വ്യക്തമാക്കി.
   
  കലാമേളയും ,പൊതു വിദ്യഭ്യാസ യജ്ഞത്തിന്റെ ഭാഗമാണ് എന്ന് മന്ത്രി പറഞ്ഞു. കല മത്സരമായല്ല ,സംസ്‌കാരത്തിന്റെ ആഘോഷമാകണമെന്നും മന്ത്രി. കലാ മേളയുടെ ചിട്ടകള്‍ ,അരങ്ങുകള്‍ നിറയെ വിദേശികളടക്കമുള്ളവരുടെ സാന്നിദ്ധ്യം ഉണ്ട്.
  കലയുടെ സര്‍ഗ്ഗാത്മകത തൃശൂരില്‍ നിറഞ്ഞാടും 10 വരെ. കലാമേള യില്‍ മികവുള്ളവര്‍ക്കായി തുടര്‍ പഠനത്തിനായി ഉള്ള പദ്ധതികളും പൊതു വിദ്യഭ്യാസ വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്.